ചാലക്കുടി; കൂടെ താമസിച്ചിരുന്ന യുവതിയെ എയര്‍ഗണ്‍കൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച ശേഷം അവിവാഹിതനായ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി.
സൃശ്ശൂർ ചാലക്കുടി പള്ളിപ്പാടന്‍ നിറ്റോ(31)യാണ് പുഴയില്‍ ചാടി ജീവനൊടുക്കിയത്. യുവതി തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ തുടരുകയാണെന്നും അപകട നിലം തരണം ചെയ്തെന്നും ആശുപത്രി അധികൃതർ പറയ്ഞ്ഞു.
എന്നാൽ അവിവാഹിതനായ ഇയാള്‍ കഴിഞ്ഞ ഒരു മാസമായി വൈപ്പിന്‍ സ്വദേശി സ്വീറ്റിയ്‌ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ ഇരുവരും തമ്മില്‍ വഴക്കിനിടെ രണ്ടു തവണ ആക്രമണമുണ്ടായി. വാക്കുതര്‍ക്കത്തിനിടെ എയര്‍ഗണ്‍ കൊണ്ട് യുവതിയെ തലയ്ക്കടിച്ച് പരുക്കേല്‍പിച്ച ശേഷം നിറ്റോ വീട്ടിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു.
ചാലക്കുടി വെട്ടുക്കടവ് പാലത്തിനോട് ചേര്‍ന്നുള്ള കടവില്‍ നിന്ന് നിറ്റോ ചാടുന്നത് ആളുകള്‍ കണ്ടിരുന്നു. ആഴം കൂടിയ ഭാഗത്താണ് ഇയാൾ ചാടിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
Post Your Comments