Latest NewsKeralaNews

കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലീം ലീഗ് പ്രവർത്തകൻ പിടിയില്‍

കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലീം ലീഗ് പ്രവർത്തകൻ പിടിയില്‍. കണ്ണൂർ കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തിലെ ആറാം വാർഡായ ആലക്കാടാണ് കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നത്. നിലവിൽ ഗൾഫിൽ ജോലി ചെയ്യുന്ന സഹോദരൻ്റ വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കവെയാണ് ആലക്കാട് സ്വദേശി മുസീദിനെ പൊലീസ് പിടികൂടിയത്.

അതേസമയം ആന്തൂർ നഗരസഭയിൽ കള്ളവോട്ട് നടക്കുന്നെന്ന ആരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. കടമ്പേരി എയുപി സ്കൂളിലാണ് വ്യാപക കള്ളവോട്ട് നടക്കുന്നെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് പി.കെ കൃഷ്ണദാസ് സ്ഥലത്തെത്തി

ഇതിനിടെ കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കും ബൂത്ത് ഏജന്‍റിനേയും സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നും പരാതി ഉയർന്നു. പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി നാലാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി കച്ചേരി രമേശനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പരിയാരം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ യു.ഡി.എഫ് ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റതായും പരാതിയുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button