ഭോപ്പാല്‍: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥ് രാജി വച്ചേക്കുമെന്ന് സൂചന . ഛിന്ദ്വാരയില് ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാജി സന്നദ്ധത അറിയിച്ചത്. മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവും മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമാണ് കമല്‍നാഥ്.
മധ്യപ്രദേശില്‍ യുവതലമുറയ്ക്ക് വഴിമാറി കൊടുക്കാന്‍ ഹൈക്കമാന്റില്‍ നിന്ന് കമല്‍നാഥിന് സമ്മര്‍ദ്ദമുണ്ട്. കഴിഞ്ഞ മാസം 28 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടിരുന്നു. 19 മണ്ഡലത്തില്‍ ബിജെപി ജയിച്ചപ്പോള്‍ 9 മണ്ഡലം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
പരാജയത്തെത്തുടര്‍ന്ന് എഐസിസി നിലവിലെ പദവികളില്‍നിന്ന് കമല്‍നാഥിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ‘അല്‍പ്പം വിശ്രമിക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരു പദവിയിലെത്താനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ തന്നെ ധാരാളം നേട്ടങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇനി വീട്ടിലിരിക്കാന്‍ ഒരുക്കമാണ്. – കമല്‍നാഥ് റാലിയിൽ പറഞ്ഞു.
read also: നിരവധി വെളിപ്പെടുത്തലുകൾ നടത്തിയ മാധ്യമ പ്രവർത്തകൻ ആണ് പ്രദീപ്, സമഗ്ര അന്വേഷണം വേണം: സന്ദീപ് വചസ്പതി
2019 ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജിവച്ചതിന് സമാനമായി കമല്‍നാഥ് രാജിവയ്ക്കണമെന്നതായിരുന്നു ആവശ്യം. പാര്‍ട്ടിയുടെ തോല്‍വി ഏറ്റെടുത്തുള്ള കമല്‍നാഥിന്റെ രാജിയാണ് ആവശ്യപ്പെട്ടത്.
Post Your Comments