Latest NewsKeralaNews

കേന്ദ്രം നൽകുന്നതൊക്കെ സ്വന്തം പേരിലാക്കി ക്രെഡിറ്റ് അടിച്ചെടുത്ത് മുഖ്യമന്ത്രി? നിലപാട് കടുപ്പിച്ച് കെ സുരേന്ദ്രൻ

വടക്കൻ കേരളം പോളിംഗ് ബൂത്തിനു മുന്നിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടിംഗ് ഇന്ന് അവസാനിക്കവേ ശക്തമായ അഴിമതിവിരുദ്ധവികാരമാണ് ജനങ്ങളിൽ കാണാൻ സാധിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട് കൊടക്കല്ലൂർ സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലും ബി ജെ പി മുന്നേറ്റം നടത്തും; കെ സുരേന്ദ്രന്‍

ഈ തെരഞ്ഞെടുപ്പിൽ ഉജ്ജ്വലമായ മുന്നേറ്റം കാഴ്ച വെയ്ക്കാൻ ബിജെപിക്ക് സാധിക്കും. ഇരുമുന്നണികളും അഴിമതി സംബന്ധിച്ച് പ്രതിക്കൂട്ടിലാണ്. നയിക്കാൻ ആളില്ലാതെ മുങ്ങിത്തുടങ്ങിയിരിക്കുന്ന കപ്പലാണ് ഇടതുമുന്നണി ഇപ്പോൾ. തെരഞ്ഞെടുപ്പോടെ ഒരു മൂന്നാം ബദല്‍ കേരളത്തില്‍ ശക്തിപ്പെടും. എല്ലാ കാര്യങ്ങളിലും കേന്ദ്രത്തിന്റെ ആനുകൂല്യങ്ങളും പദ്ധതികളും സ്വന്തം പേരിലാക്കി ക്രെഡിറ്റ് അടിച്ചുമാറ്റുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. സൗജന്യ വാക്സിൻ പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

Also Read: കിറ്റ് വിറ്റ് വോട്ട് നേടാന്‍ ശ്രമിക്കുന്ന ഗതിക്കെട്ട സിപിഎം; പരസ്യ പരാമർശവുമായി ശോഭാ സുരേന്ദ്രന്‍

കോടതി പോലും ഞെട്ടുന്ന തെളിവുകളാണ് കേരളത്തിലെ ഉന്നതര്‍ക്കെതിരെ വരുന്നത്. സി.എം രവീന്ദ്രനെ പൂര്‍ണ്ണമായും സംരക്ഷിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് രവീന്ദ്രന്‍ ഇഡിയുടെ ചോദ്യം ചെയ്യല്‍ ഭയക്കുന്നതെന്ന് വ്യക്തമാക്കണം. എല്ലാത്തിലും രാഷ്ട്രീയം കാണാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി അഡീഷണല്‍ സെക്രട്ടറിക്ക് ഭയമില്ലെങ്കില്‍ എന്തിനാണ് ഈ നാടകമെന്ന് പറയണം. ഊരാളുങ്കലും രവീന്ദ്രനും തമ്മിലുള്ള ഇടപാടുകളെ കുറിച്ച്‌ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button