Latest NewsKeralaNews

“രാജിവെച്ചൊഴിയാതെ പിണറായി വിജയന്‍ മുഖ്യമന്ത്രി പദവിയില്‍ അള്ളിപ്പിടിച്ചിരിക്കുന്നു” : കെ കെ രമ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ആർഎംപി നേതാവ് കെകെ രമ രംഗത്ത് . വിശ്വാസങ്ങളെ ചതിച്ചവരോടും, സ്വപ്നങ്ങളെ ഒറ്റിയവരോടുമുള്ള നിശിതമായ കണക്കുചോദിക്കലാണ് ആത്മാഭിമാനികളായ ഓരോ മലയാളിക്കും ഈ തെരഞ്ഞെടുപ്പ് എന്ന് കെ കെ രമ പ്രതികരിച്ചു.

Read Also : “പേ​ന ഉ​പ​യോ​ഗി​ച്ച്‌ വോ​ട്ട് ചെയ്യരുത്” ; മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

“മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കിടക്കുന്നു, മുഖ്യമന്ത്രിയുടെ വലംകൈയ്യായി പ്രവര്‍ത്തിക്കുന്ന അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇഡി-യുടെ ചോദ്യം ചെയ്യല്‍ നോട്ടീസ് കിട്ടിയിരിക്കുന്നു. എന്നിട്ടും രാജിവെച്ചൊഴിയാതെ പിണറായി വിജയന്‍ മുഖ്യമന്ത്രി പദവിയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. അഴിമതി സംസ്ഥാനത്തെ ഒരു ഭരണവ്യവസ്ഥയായി തീര്‍ന്നിരിക്കുന്നു., അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വഴിവിട്ട് സംരക്ഷിക്കുന്ന സര്‍ക്കാര്‍ നീതിമാന്‍മാരായ ഉദ്യോഗസ്ഥരെ വേട്ടയാടി പുറത്താക്കുകയാണ്”,കെ കെ രമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/kkrema/posts/3702389289820801

shortlink

Related Articles

Post Your Comments

Related Articles


Back to top button