COVID 19Latest NewsNewsInternational

കോവിഡ് വാക്‌സിന്‍ എത്തി, വിതരണം ഉടന്‍

വാഷിംഗ്ടണ്‍: രാജ്യത്ത് കോവിഡ് വാക്സിന്‍ എത്തിയതായും വിതരണം ഉടനെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിതരണത്തിനായുള്ള ഫ്രീസു ചെയ്ത കൊവിഡ് വാക്‌സിനാണ് അമേരിക്കയില്‍ എത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വിവരം പുറത്ത് വിട്ടത്. യു എസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പാണ് ആരംഭിക്കുന്നത്. കഴിഞ്ഞയാഴ്ച വാക്സിനേഷന്‍ ആരംഭിച്ച യുകെ ഉള്‍പ്പെടെയുള്ള മറ്റ് പല രാജ്യങ്ങളും വാക്സിന്‍ സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Read Also : പ്രദീപിന്റെ മരണം കൊലപാതകമെന്ന് സംശയം ? പിന്നില്‍ അജ്ഞാതശക്തി,, അപകടം നടന്നത് ആരുമില്ലാത്ത സ്ഥലത്ത്

തീവ്ര തണുത്തുറഞ്ഞ താപനിലയില്‍ തുടരുന്നതിന് ഡ്രൈ ഐസ് നിറച്ച ഏകദേശം 3 ദശലക്ഷം ഡോസുകള്‍ ട്രക്ക്, വിമാന മാര്‍ഗങ്ങളിലൂടെ ഞായറാഴ്ച മിഷിഗനിലെ ഫാക്ടറിയില്‍ നിന്നാണ് പുറപ്പെട്ടത്. വിതരണ കേന്ദ്രങ്ങളില്‍ എത്തിക്കഴിഞ്ഞാല്‍, ഡോസുകളുടെ വിതരണത്തില്‍ ഓരോ സംസ്ഥാനത്തിനും തീരുമാനമെടുക്കാം.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം പ്രതിരോധ കുത്തിവയ്പ് നല്‍കുക. കഴിഞ്ഞ ദിവസമാണ് ഫൈസറിന്റെ കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകാരം നല്‍കിയത്.വാക്‌സിന്‍ കൊവിഡിനെതിരെ ഫലപ്രദമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. 16 വയസിനു മുകളിലുള്ളവരില്‍ ഉപയോഗിക്കുന്നതിനാണ് അനുമതി നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button