ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയില്‍ ആക്രമണം. സിസിടിവി ക്യാമറകളുള്‍പ്പെടെയുള്ളവ അക്രമികള്‍ നശിപ്പിച്ചു. ആക്രമണം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വസതിയ്ക്ക് പുറത്ത് പ്രതിഷേധിച്ചുകൊണ്ടിരുന്ന ബിജെപി പ്രവര്‍ത്തകര്‍ പെട്ടെന്ന് അക്രമാസക്തരാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അക്രമാസക്തരായ ബിജെപി പ്രവര്‍ത്തകര്‍ വസതിയ്ക്ക് മുന്നിലെ സെക്യൂരിറ്റി ക്യാമറകള്‍ അടിച്ച് തകര്‍ക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകര്‍ അരവിന്ദ് കേജരിവാളിന്റെ വസതിക്ക് മുന്‍പില്‍ സമരം നടത്തുന്നുണ്ട്. ഡല്‍ഹിയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സമരം.
मुख्यमंत्री @ArvindKejriwal के घर के बाहर भाजपा नेताओं की तोड़फोड़।
धरने पर बैठे बीजेपी नेताओं ने मुख्यमंत्री के घर पे लगे सीसीटीवी कैमरे तोड़े। pic.twitter.com/OlFdeQfMkF
— AAP (@AamAadmiParty) December 13, 2020
ഇവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആം ആദ്മിയുടെ ആരോപണം. എന്നാൽ ബിജെപി പ്രവർത്തകർ തിരിച്ചും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആം ആദ്മിയുടെ പതിവ് നാടകമാണ് ഇതെന്നാണ് അവർ പറയുന്നത്.
Post Your Comments