അഹമ്മദാബാദ് : കോവിഡ് ബാധിതരില്‍ അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍.അന്‍പതു ശതമാനം രോഗികളില്‍ മരണകാരണമായേക്കാവുന്ന മ്യുകോര്‍മികോസിസ് എന്ന അപൂര്‍വ ഫംഗസ് ബാധ അഞ്ച് രോഗികളില്‍ കണ്ടെത്തിയെന്ന് അഹമ്മദാബാദിലെ റെറ്റിന ആന്‍ഡ് ഒകുലാര്‍ ട്രോമാ സര്‍ജന്‍ പാര്‍ഥ് റാണ ചൂണ്ടി.ഇവരില്‍ രണ്ടു പേര്‍ മരണത്തിനു കീഴടങ്ങി. രണ്ടു പേര്‍ രോഗമുക്തി നേടിയെങ്കിലും കാഴ്ചശക്തി നഷ്ടമായി.
Read Also : കോവിഡ് വാക്സിൻ ഡോസ് സ്വീകരിച്ചവര്‍ക്ക് അലര്‍ജിയുടെ ലക്ഷണങ്ങള്‍
രോഗം ബാധിച്ചവരില്‍ നാലു പേര്‍ 34 നും 47 നു മധ്യേ പ്രായമുള്ള പുരുഷന്മാരാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഗുരുതരാവസ്ഥയില്‍ 67 കാരനെ ഭുജില്‍ നിന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.നേത്രഗോളം വലുതായി പുറത്തേക്കു തള്ളിയ നിലയിലായിരുന്നു രോഗികള്‍. നാലു രോഗികളും അനിയന്ത്രിതമായ പ്രമേഹം ബാധിച്ചവരായിരുന്നു. ഇവര്‍ക്ക് രോഗപ്രതിരോധ ശേഷം നന്നേ കുറവായിരുന്നു. കോവിഡ് ബാധിതരില്‍ 15 മുതല്‍ 30 ദിവസത്തിനുള്ളിലാണ് മ്യുകോര്‍മികോസിസ് എന്ന ഫംഗസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ളത്. എന്നാല്‍ ഈ നാലു രോഗികളില്‍ രണ്ടു മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഫംഗസ് ബാധയുണ്ടായിയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Post Your Comments