Latest NewsNewsIndia

രാജ്യത്തെ നടുക്കിയ പാർലമെന്‍റ് ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാ‍ഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ പാർലമെന്‍റ് ആക്രമണത്തിന്‍റെ പത്തൊൻപതാം വാർഷിക ദിനത്തില്‍ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ. പാർലമെന്‍റ് ഹൗസിന് മുന്നിൽ നടന്ന അനുസ്മരണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉപരാഷ്ട്രപ്രതി വെങ്കയ്യ നായിഡു തുടങ്ങിയവർ എത്തിയിരുന്നു.

2001 ഡിസംബർ 13നാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ത്യൻ പാർലമെന്റിന് നേരെ അഞ്ച് ഭീകരർ നിറയൊഴിച്ചത്. രജ്യ സഭയിലേയും ലോക് സഭയിലെയും നടത്തിപ്പ് ക്രമങ്ങൾ നിർത്തിവച്ച വേളയിലായിരുന്നു അക്രമണം. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിച്ച കാറിലായിരുന്നു ഭീകരർ എത്തിയത്. ആക്രമം നടക്കുമ്പോൾ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന എൽ.കെ അദ്വാനി അടക്കമുള്ള മന്ത്രിമാർ പാർലമെന്റിൽ ഉണ്ടായിരുന്നു.

ഭീകരർ പാർലമെന്റിന് നേരെ വെടിയുതിർത്തെങ്കിലും ഉപരാഷ്ട്രപതിയുടെ സുരക്ഷ ഭടന്മാരും പാർലമെന്റിലെ സുരക്ഷ ഉദ്യോഗസ്ഥരും ആക്രമണത്തെ ചെറുത്തു. ആക്രമണത്തിൽ അഞ്ച് ഭീകരരും 6 പൊലീസുകാരുമുൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു 18 പേർക്ക് പരുക്കേറ്റു സംഭവത്തെ തുടർന്ന് ഇന്ത്യ- പാക് ബന്ധം കൂടുതൽ വഷളായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button