KeralaLatest NewsNews

സൗജന്യ വാക്​സിൻ: യെച്ചൂരി പറയുമ്പോൾ ശരിയും യു.ഡി.എഫ് പറയുമ്പോൾ തെറ്റുമാവുന്നതെങ്ങനെയെന്ന് പി.സി. വിഷ്​ണുനാഥ്

സംസ്ഥാനത്ത് കോവിഡ് വാക്​സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വൻ വിവാദമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി ചട്ടലംഘനമാണ് നടത്തിയതെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആഴ്ചകൾക്ക് മുൻപുള്ള നിലപാട് ചോദ്യം ചെയ്ത് പി.സി വിഷ്ണുനാഥ് രംഗത്തെത്തി.

കേന്ദ്ര ധനമന്ത്രി സൗജന്യ കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്തു ബീഹാറിലെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു യച്ചൂരി അന്ന് ട്വീറ്റ് ചെയ്തത്. സീതാറാം യെച്ചൂരി പറയുമ്പോൾ ശരിയും, യു ഡി എഫ് ചൂണ്ടിക്കാണിക്കുമ്പോൾ തെറ്റുമാവുന്നതെങ്ങനെയെന്നും വിഷ്ണുനാഥ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം……………………………………..

“കേന്ദ്ര ധനമന്ത്രി സൗജന്യ കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്തു ബീഹാറിലെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നാണം കെട്ട ലംഘനമാണ്. എല്ലാ ഇന്ത്യക്കാർക്കും അതു നൽകുക എന്നത്, കേന്ദ്ര ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണ്. ഇലക്ഷൻ കമ്മീഷൻ സ്വമേധയാ നടപടിയെടുക്കാൻ വിസമ്മതിക്കുകയാണ്”
ഇത് ബീഹാർ തെരഞ്ഞെടുപ്പു കാലത്ത് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയാണ്. കോവിഡ് വാക്സിൻ സൗജന്യമായി നൽകേണ്ടത് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ കടമയാണ്. അത് തെരഞ്ഞെടുപ്പു മാനദണ്ഡങ്ങൾ നിലവിലിരിക്കെ വാഗ്ദാനം ചെയ്യുന്നത്, അധാർമ്മികവും തെരഞ്ഞെടുപ്പു പെരുമാറ്റച്ചാട്ടങ്ങളുടെ ലംഘനവുമാണ്. അത് നിർമ്മലാ സീതാരാമൻ ചെയ്താലും പിണറായി വിജയൻ ചെയ്താലും…
ഇത് സീതാറാം യെച്ചൂരി പറയുമ്പോൾ ശരിയും, യു ഡി എഫ് ചൂണ്ടിക്കാണിക്കുമ്പോൾ തെറ്റുമാവുന്നതെങ്ങനെ?
വാക്സിൻ എല്ലാവർക്കും സൗജന്യമായ് നൽകണം എന്നു തന്നെയാണ് യുപിഎ യുടെയും യുഡിഎഫിൻ്റെയും നിലപാട്.

 

https://www.facebook.com/pcvishnunadh.in/posts/2133574313440581

shortlink

Related Articles

Post Your Comments

Related Articles


Back to top button