പാരിസ് : ഇസ്ലാമിക ഭീകരതയ്ക്ക് തടയിടാൻ ആവിഷ്‌കരിച്ച പുതിയ നിയമം ഇസ്ലാം വിരുദ്ധമല്ലെന്നും മതമൗലികവാദം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ-യെവ്‌സ് ലെ ഡ്രയാൻ പറഞ്ഞു. ഖത്തർ സന്ദർശന വേളയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിയമം കൊണ്ടുവരാൻ തീരുമാനിച്ചതിന് പിന്നാലെ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുൾപ്പെടെ ഫ്രാൻസിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ തങ്ങളുടെ നീക്കം വ്യാപകമായി വളച്ചൊടിക്കപ്പെടുകയാണെന്നും, രാജ്യത്തിനെതിരെ ആക്രമണം നടത്താൻ ഇത് ഉപയോഗിക്കുകയാണെന്നും ഡ്രയാൻ പറഞ്ഞു. ഇസ്ലാമിക വിശ്വാസികൾ നിയമം തങ്ങൾക്കെതിരാണെന്നാണ് വിശ്വസിക്കുന്നത്. ഇസ്ലാമതത്തോട് വലിയ ആദരവു പുലർത്തുന്നവരാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരവാദത്തിന് ഒരു മതവുമായും ബന്ധമില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രിയും പ്രതികരിച്ചു.
Post Your Comments