
മുംബൈ: രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ ജനുവരിയില്‍ ആരംഭിച്ചേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാര്‍ പൂനാവാല അറിയിച്ചു. ഓക്‌സ്ഫോഡ് സര്‍വകലാശാലയും അസ്ട്രാസെനകയും സംയുക്തമായി നിര്‍മിക്കുന്ന വാക്‌സിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണ്. ഡിസംബര്‍ അവസാനത്തോടെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്ന് അദാര്‍ പൂനാവാല പറഞ്ഞു.
Read Also : കാർഷിക നിയമത്തിന്റെ പേരിൽ മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടത്തുന്നവരിൽ നൂറോളം പേർക്ക് കോവിഡ്
2021 ഒക്ടോബറോടെ ഇന്ത്യയില്‍ എല്ലാവരിലേക്കും വാക്‌സീന്‍ എത്തപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പൂനാവാല വ്യക്തമാക്കി.ഒക്ടോബറിനു ശേഷം ഇന്ത്യയില്‍ സാധാരണ ജനജീവിതം സാധ്യമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 20% ഇന്ത്യക്കാര്‍ക്ക് വാക്‌സീന്‍ ലഭ്യമായിക്കഴിയുമ്പോൾ തന്നെ ആത്മവിശ്വാസം തിരികെ വരുന്നത് കാണാനാകും. അടുത്ത വര്‍ഷം സെപ്തംബര്‍- ഒക്ടോബറോടെ എല്ലാവര്‍ക്കും ആവശ്യാനുസരണമുള്ള വാക്‌സീനുകളും ലഭ്യമായി സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments