ലണ്ടന്‍: കോവിഡ് വാക്സിന് വിതരണം ആരംഭിച്ചതോടെ ഡോസ് സ്വീകരിച്ചവര്‍ക്ക് അലര്‍ജിയുടെ ലക്ഷണങ്ങള്‍ വ്യക്തമായി തുടങ്ങി. സ്ഥിരമായി അലര്‍ജികള്‍ ഉള്ളവര്‍ക്ക് വാക്സിന് നല്‍കുന്നത് ഇതോടെ നിര്‍ത്തിവയ്ക്കുകയും ചെയ്തു.ഫൈസര്‍- ബയോണ്‍ടെക് വാക്സിന് ആദ്യമായി അംഗീകാരം നല്‍കിയത് യുകെയാണ്. ഇവിടെ നൂറുകണക്കിനാളുകള്‍ വാക്സിന് സ്വീകരിച്ചതോടെയാണ് അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ വ്യക്തമായത്.
Read Also : ഇസ്ലാമിക ഭീകരതയ്ക്ക് തടയിടാൻ ആവിഷ്കരിച്ച കരട് നിയമത്തിൽ കൂടുതൽ വ്യക്തതവരുത്തി ഫ്രാൻസ്
അതേസമയം, രണ്ടു പേരില്‍ മാത്രമാണ് റിയാക്ഷനുകള്‍ ദൃശ്യമായതെന്നും, അലര്‍ജിയുള്ളവര്‍ക്ക് തല്കാലം വാക്സിന് നല്‍കേണ്ടെന്ന നിര്‍ദേശം മുന്‍കരുതലിന്റെ ഭാഗം മാത്രമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു. എന്‍എച്ച്എസിലെ രണ്ടു ജീവനക്കാരിലാണ് അലര്‍ജിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇരുവരും നേരത്തെ തന്നെ അലര്‍ജികള്‍ ഉള്ളവരായിരുന്നു.
Post Your Comments