കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് മറയാക്കി സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെതിരായ ആക്ഷേപങ്ങളില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇ.ഡിക്കും മറ്റും ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു.മജിസ്ട്രേട്ടിന് നല്കിയ രഹസ്യമൊഴി പോലും ചിലര്‍ പത്രസമ്മേളനം നടത്തി വിളിച്ചുപറയുന്നു.
ഇതൊക്കെ കണ്ട് അത്തരം ഏജന്‍സികളെ അങ്ങനെ മേയാന്‍ വിടണോ എന്നാണ് ആലോചിച്ചത്. ബി.ജെ.പിക്ക് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്ന ജോലി അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുക്കേണ്ട. അന്വേഷണം കാണിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന പൂതി മനസില്‍ തന്നെ കിടക്കട്ടെ. കമ്മ്യൂണിസ്റ്റുകാര്‍ ജയിലറയും മര്‍ദ്ദനങ്ങളും ഏറെ കണ്ടതാണ്. കിരാത നിയമങ്ങളും മറ്റും കൊണ്ട് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിലവിലുള്ള അന്വേഷണ മാനദണ്ഡങ്ങള്‍ മറികടന്നാണ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന പരാതിയും മുന്നോട്ട് വെക്കുക വഴി തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന പരാതി കൂടി മുഖ്യമന്ത്രി ഉന്നയിക്കുന്നുണ്ട്. ”ഏജന്‍സികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഒരു ചട്ടക്കൂടുണ്ട്. അവയുടെ ലക്ഷ്യങ്ങള്‍ നിര്‍വചിക്കപ്പെട്ടതാണ് നിയമാനുസൃതമായി തീരുമാനിക്കപ്പെട്ട ഉത്തരവാദിത്വങ്ങളാണ് ഏജന്‍സികള്‍ നിറവേറ്റേണ്ടത്. സര്‍ക്കാരിന്റെ നയപരിപാടികളില്‍ എന്തെങ്കിലും പോരായ്മയുണ്ടോ എന്ന് കണ്ടെത്താനുള്ള യജ്ഞത്തിലാണ് അന്വേഷണ ഏജന്‍സികള്‍”. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത്, ഉത്തരവാദിത്വത്തോടെ ഇതിലിടപെടുമെന്ന് പ്രതീക്ഷിച്ചാണ്. പ്രധാനമന്ത്രി എന്നത് ഭരണഘടനാ സ്ഥാനമാണ്. പ്രധാനമന്ത്രിയുടെ ബാദ്ധ്യതയെന്നത് ഇത്തരം വഴിവിട്ട നീക്കങ്ങളെ സംരക്ഷിക്കലല്ല, നിയന്ത്രിക്കലാണ്. അതുകൊണ്ട് കേരളത്തിലെ അനുഭവം ഞാന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ പോകുന്നു. ഇതിലദ്ദേഹം ഇടപെടുമെന്നാണ് പ്രതീക്ഷ.
Post Your Comments