Latest NewsNewsIndiaEntertainment

നടി ആര്യ മരിച്ച നിലയിൽ

വെള്ളിയാഴ്ചയാണ് സംഭവം. 33 വയസ്സായിരുന്നു

നിരവധി ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി ആര്യ ബാനർജി മരിച്ച നിലയിൽ. വെള്ളിയാഴ്ചയാണ് സംഭവം. 33 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ ഡോർബെല്ലുകൾക്കും ഫോൺ കോളുകൾക്കും മറുപടി നൽകാത്തതിനാൽ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നു . മൂന്നാം നിലയിലെ അപ്പാർട്ട്മെന്റിന്റെ വാതിൽ തകർത്ത് അകത്തുകയറിയ പോലീസാണ് കിടപ്പുമുറിയിൽ നടിയുടെ മൃതദേഹം കിടക്കുന്നതായി കണ്ടെത്തിയത്.

ഫോറൻസിക് സംഘം  മുറിയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചതായും പോലീസ് പറഞ്ഞു.  പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം കൃത്യമായി അറിയുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അന്തരിച്ച സിത്താരിസ്റ്റ് നിഖിൽ ബന്ദോപാധ്യായയുടെ മകളായ ആര്യയുടെ പ്രധാന ചിത്രങ്ങൾ ‘എൽ.എസ്.ഡി: ലവ് സെക്സ് ഡോർ’ (2010), ‘ദ ഡേർട്ടി പിക്ചർ’ (2011) എന്നിവയാണ്.

shortlink

Post Your Comments


Back to top button