Latest NewsNewsCrime

അവിഹിതത്തിന്റെ പേരിൽ 25 കാരനെ വെട്ടിക്കൊന്നു

ഹൈദരാബാദ്: വിവാഹേതര ബന്ധത്തിന്റെ പേരില്‍ 25കാരനായ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിക്കൊന്നു. ഭാര്യയ്ക്ക് അയല്‍വാസിയുമായി വിവാഹേതര ബന്ധം ഉള്ളതായി 25കാരന്‍ സംശയിച്ചിരുന്നു. ഇതിനെ ചൊല്ലി അയല്‍വാസിയുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ ചെന്ന് അവസാനിച്ചതെന്ന് പൊലീസ് പറയുകയുണ്ടായി.

തെലങ്കാന ഹൈദരാബാദിലെ ജഗദ്ഗിരിഗുട്ടയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. 25 വയസുകാരനായ അന്‍സാരി അഹമ്മദാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഭാര്യയ്ക്ക് അയല്‍വാസിയായ ഇമ്രാനുമായി വിവാഹേതര ബന്ധമുള്ളതായി അന്‍സാരി സംശയിച്ചിരുന്നു. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അന്‍സാരി ഇമ്രാനെ താക്കീത് ചെയ്ത് വിട്ടയക്കുകയുണ്ടായി.

അന്‍സാരിയുടെ താക്കീതില്‍ അസ്വസ്ഥനായ ഇമ്രാന്‍ യുവാവിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുകയുണ്ടായി. അന്‍സാരി വരുന്നതും കാത്ത് ഇമ്രാന്‍ വീടിന് സമീപം നിൽക്കുകയുണ്ടായി. അന്‍സാരിയെ 14 തവണ കുത്തിയതായി പൊലീസ് പറയുന്നു. പ്രതി ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button