Latest NewsKeralaNews

ഗുരുവായൂർ ക്ഷേത്രം അടച്ചെന്ന പ്രചാരണത്തിനെതിരെ ക്ഷേത്രസമിതി രംഗത്ത്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം അടച്ചു എന്നും, മേൽശാന്തിയക്കടക്കം 30 പേർക്ക് കോവിഡ് എന്നും ക്ഷേത്ര വിരുദ്ധർ വാട്ട്സ് ആപ്പ് സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിരിക്കുന്നതായും, അത് തീർത്തും തെറ്റാണെന്നും ഗുരുവായൂർ ദേവസം ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസ് അറിയിച്ചു.

Read Also : കേരളത്തിലെ ട്രെയിൻ യാത്ര ചെയ്യുന്നവർക്ക് മോദി സർക്കാരിന്റെ പുതുവത്സര സമ്മാനം

ഏതാനും ദിവസം മുമ്പ് ഒന്നു രണ്ടു ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് നാലമ്പലത്തിനകത്തേക്കുള്ള ഭക്തരുടെ പ്രവേശനം നിർത്തിയിരുന്നു. കൊടിമരത്തിനു സമീപത്തുനിന്നാണ് ദർശനം നലകുന്നത്. ആ സ്ഥിതിയിൽ നിന്ന് യാതൊരു മാറ്റവും ഇല്ല. വ്യാജപ്രസ്താവന പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ടി.ബ്രീജാകുമാരി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button