
പാകിസ്ഥാൻ ഭീകരന് ഇന്ത്യൻ മണ്ണിൽ നിന്നു കൊണ്ട് സഹായം ചെയ്തു കൊടുത്ത കോൺഗ്രസ് നേതാവിനെ പിടികൂടി സൈന്യം. ജമ്മുകശ്മീരിലെ കോണ്‍ഗ്രസ്സ് നേതാവ് അഹമ്മദ് വാനിയെ ആണ് സൈന്യം പിടികൂടിയത്. കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറിയ ഭീകരരെ അഹമ്മദ് വാനി സഹായിക്കുകയായിരുന്നു. സൈന്യത്തിന്റെ കൃത്യമായ ഇടപെടലിനെ തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ഷോപ്പിയാന്‍ മേഖലയിലെ കോണ്‍ഗ്രസ്സ് നേതാവാണ് സൈന്യത്തിന്റെ വലയിലായത്. ഈ മാസം 7-ാം തീയതി ഭീകരരെ കശ്മീരിലെത്താന്‍ സഹായിച്ചെന്നാണ് കശ്മീര്‍ പോലീസും സൈന്യവും കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ യു.എ.പി.എ പ്രകാരം കേസ്സെടുത്തു.
Also Read: അഭിമാനം വാനോളം; നാസയുടെ അടുത്ത ചാന്ദ്രയാത്രക്കുള്ള പട്ടികയിൽ ഇന്ത്യന്‍ വംശജനും
അഹമ്മദ് വാനിയുടെ കാര്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട സൈനികര്‍ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ കാർ നിർത്താതെ പോവുകയായിരുന്നു. ഭീകരര്‍ കാറില്‍ കശ്മീരിലൂടെ സഞ്ചരിക്കുന്നുവെന്ന കൃത്യമായ സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
കാർ നിർത്താതെ പോയതോടെ സൈന്യം ഇവരെ പിന്തുടർന്നു. ഇതോടെ, ഇവർ കാറുപേക്ഷിച്ച് കടന്നുകളഞ്ഞു.
പര്‍ഗാച്ചൂ മേഖലയില്‍ വെച്ചാണ് കോണ്‍ഗ്രസ്സ് നേതാവും ഭീകരരും സൈനികരെത്തും മുന്നേ രക്ഷപെട്ടത്.സംഭവ ശേഷം വാനി സ്വന്തം വീട്ടിലെത്തിയപ്പോൾ സൈന്യം അയാളെ കാത്തിരിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലില്‍ ആദ്യം വാനിയെ ഭീകരര്‍ തന്നെ ബന്ദിയാക്കി കാര്‍ തട്ടിയെടുത്തുവെന്നായിരുന്നു ഇയാൾ ആദ്യം പറഞ്ഞത്. എന്നാൽ, അത് കള്ളമാണെന്ന് തെളിയുകയായിരുന്നു. ഇതിനിടെ വാനി കോണ്‍ഗ്രസ്സ് നേതാവല്ലെന്ന പ്രസ്താവനയുമായി ജമ്മുകശ്മീര്‍ കോണ്‍ഗ്രസ്സ് ഘടകം രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments