ന്യൂഡൽഹി: താങ്ങു വിലയുടെ കാര്യത്തില്‍ മോദി സര്‍ക്കാരിനെ എങ്ങനെ വിശ്വസിക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ’15 ലക്ഷം എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്ന് പറഞ്ഞു, കിട്ടിയില്ല. പിന്നെങ്ങനെ താങ്ങുവിലയുടെ കാര്യത്തില്‍ നമ്മള്‍ ഈ സര്‍ക്കാരിനെ വിശ്വസിക്കും?,’ യെച്ചൂരി ചോദിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ടതുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്തുകൊണ്ട് താങ്ങുവിലയെ ഒരു നിയമപരമായ അവകാശമാക്കിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു. മറ്റു പാര്‍ട്ടികള്‍ക്കൊപ്പം രാഷ്ട്രപതിയെ കാണാന്‍ പോയതിലും യെച്ചൂരി പ്രതികരിച്ചു.’പ്രതിപക്ഷ പാര്‍ട്ടികള്‍ ആരൊക്കെ ആയാലും അവര്‍ മറ്റുകാര്യങ്ങളില്‍ എന്തൊക്കെ ആയാലും അവര്‍ ഇന്ന് ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ ഒരുമിച്ച് രാഷ്ട്രപതിയെ കാണാന്‍ പോയതും നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും. യെച്ചൂരി പറഞ്ഞു. രാഹുൽ ഗാന്ധിയും യെച്ചൂരിയും ഡി രാജയും ശരദ് പവാറും ഡിഎംകെ എംപി ഇളങ്കോവനും ആണ് രാഷ്ട്രപതിയെ കണ്ടത്.
read also: ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി : ഒളിവിലുള്ള കൂട്ടാളി ശബീലിനായി തെരച്ചിൽ
അതേസമയം പഴയ നിയമങ്ങള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ് കേന്ദ്രം ചെയ്തതെന്ന് ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ‘കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ ഒട്ടും സത്യസന്ധത പുലര്‍ത്തുന്നില്ല. അതുകൊണ്ട് തന്നെ പഴയ നിയമങ്ങളെ പുതിയ രീതിയില്‍ അവതരിപ്പിച്ച സര്‍ക്കാരിന്റെ നിര്‍ദേശത്തെ എല്ലാ കാര്‍ഷിക സംഘടനകളും ഒരുമിച്ച് തള്ളി. നിയമം പിന്‍വലിക്കാനുള്ള സമരം തുടരും. ഇതിന്റെ ഭാഗമായി ദല്‍ഹിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തും. ജില്ലാടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ധര്‍ണകള്‍ സംഘടിപ്പിക്കും,’ പ്രസ്താവനയില്‍ പറയുന്നു.
Post Your Comments