തനിക്കെതിരെ വൻ അഴിമതി ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ചെന്നിത്തലയുടെ അഴിമതി ആരോപണങ്ങൾക്ക് നിയമസഭയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സ്പീക്കർ മറുപടി നൽകി. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ.
ചെന്നിത്തലയുടെ ആരോപണങ്ങൾ നിർഭാഗ്യകരമാണ്. ആരോപണങ്ങൾ വാസ്തവവിരുദ്ധം. വിമർശനത്തിന് വിധേയനാകാത്ത ‘വിശുദ്ധ പശുവല്ല’ സ്പീക്കർ. കേരള നിയമസഭയ്ക്ക് നിരവധി അംഗീകാരങ്ങൾ കിട്ടി. ഊരാളുങ്കൽ സത്യസന്ധമായ സ്ഥാപനം. ഊരാളുങ്കലിന് മുൻകൂറായി 30 ശതമാനം നൽകിയത് ചട്ടപ്രകാരമെന്ന് സ്പീക്കർ. ഒരു കാര്യത്തിനും ഒളിവും മറയുമില്ല. സഭ ടി വി മാതൃകാപരമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരമുള്ള ഉന്നത സമിതിയിൽ പ്രതിപക്ഷത്തിന്റെ ആൾക്കാരുണ്ടെന്ന് സ്പീക്കർ.
സാമ്പത്തിക പ്രതിസന്ധിയിൽ കേരളം വിഷമിക്കുമ്പോൾ അഴിമതിയും , ആർഭാടവുമാണ് നിയമസഭയിൽ നടന്നിരിക്കുന്നതെന്ന് രമേശ് പറഞ്ഞു.ലോക കേരള സഭ സമ്മേളനത്തിനായി നിയമസഭയിലെ ശങ്കരനായരായണന്‍ തമ്പി ഹാള്‍ പൊളിച്ചു പണിയുന്നതിന് 1.48 കോടി രുപ 2018ല്‍ ചെലവാക്കി. ഊരാളുങ്കില്‍ ലേബര്‍ സൊസൈറ്റിയെ ആണ് ഏല്പിച്ചതെന്ന് ചെന്നിത്തല പറഞ്ഞിരുന്നു
Post Your Comments