KeralaLatest NewsNews

ഒന്നരവര്‍ഷത്തിനിടെ സ്പീക്കര്‍ നടത്തിയത് ഒമ്പത് വിദേശയാത്രകള്‍

തന്റെ ഗ്രാമത്തിലുള്ളവര്‍ എല്ലാം വിദേശത്താണെന്ന് സ്പീക്കറുടെ മറുപടി

തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ വരുന്ന ആരോപണങ്ങള്‍ങ്ങ് മറുപടിയായി വിവരവകാശ രേഖ. ഒന്നരവര്‍ഷത്തിനിടെ സ്പീക്കര്‍ നടത്തിയത് ഒമ്പത്് വിദേശയാത്രകളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍
2019 ജനുവരി മുതല്‍ 2020 ജൂണ്‍ വരെ സ്പീക്കര്‍ നടത്തിയതു 9 വിദേശയാത്രകളാണെന്ന് വിവരാവകാശ രേഖ. തിരുവനന്തപുരം അമരവിള സ്വദേശി അഡ്വ.സി.ആര്‍.പ്രാണകുമാര്‍ നല്‍കിയ അപേക്ഷയിലാണ് മറുപടി.

Read Also :സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു : തിയതി ഉടന്‍ പ്രഖ്യാപിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

2019 ഫെബ്രുവരിയില്‍ ലോകകേരള സഭയുടെ ഗള്‍ഫ് കേരള റീജിയണ്‍ മീറ്റിങ്ങിലും, കമോണ്‍ കേരള ഗള്‍ഫ് മാധ്യമം സെമിനാറിലും ലോക കേരളസഭ റിവ്യൂ മീറ്റിങ്ങിലും യുഎഇയില്‍ പങ്കെടുത്തിട്ടുണ്ട്. 2019 ഏപ്രിലില്‍ ജിദ്ദ നവോദയയുടെയും, റിയാദ് പൊന്നാനി പ്രവാസി കൂട്ടായ്മയുടെയും പരിപാടികളില്‍ പങ്കെടുത്തു. 2019 മെയില്‍ കുവൈറ്റ് കലയുടെ പ്രയാണം പരിപാടിയില്‍ പങ്കെടുത്തു. 2019 സെപ്റ്റംബറില്‍ ബെഹറൈനില്‍, കേരളീയ സമാജത്തിന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ദുബായ് വഴി ഉഗാണ്ടയില്‍ എത്തി സിപിഎ സ്പീക്കര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു.

2019 ഒക്ടോബറില്‍ ലോകകേരളസഭയുടെ ആഭിമുഖ്യത്തില്‍ നീം ( NRK’s emerging enterpreneurs meet) പങ്കെടുത്തു. 2019 ഡിസംബറില്‍ ദോഹയിലെ പേള്‍ സ്‌കൂള്‍ ഉദ്ഘാടന പരിപാടി. 2020 ജനുവരിയില്‍ ട്രാക്കസിന്റെ ദുബായ് മെഗാ ഈവന്റ് സീസണ്‍-2 വില്‍ പങ്കെടുത്തു.

വിദേശ യാത്രകളെ സംബന്ധിച്ച ചോദ്യത്തിന്, തന്റെ ഗ്രാമത്തിലുള്ളവര്‍ കൂടുതലും വിദേശത്താണെന്നും അവരുടെ ക്ഷണം അനുസരിച്ച് കെഎംസിസി അടക്കമുള്ള സംഘടനകളുടെ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button