വാഷിംഗ്ടണ്‍: ഭീമന്‍ റോക്കറ്റ് പൊട്ടിത്തെറിച്ചു. പരീക്ഷണത്തിനിടയിലായിരുന്നു സംഭവം. ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ റോക്കറ്റ് ആണ് പൊട്ടിത്തെറിച്ചത്. ചൊവ്വാ ദൗത്യങ്ങള്‍ മുന്നില്‍ക്കണ്ട് കമ്പനി വികസിപ്പിച്ചെടുത്ത ആളില്ലാ പരീക്ഷണ റോക്കറ്റായ സ്റ്റാര്‍ഷിപ്പ് എഫ് എന്‍ 8 ആണ് പൊട്ടിത്തെറിച്ചത്. വിജയകരമായി വിക്ഷേപിച്ച റോക്കറ്റ് നിശ്ചിത ഭൂരം പോയശേഷം മുന്‍കൂട്ടി നിശ്ചിച്ച പ്രകാരം തിരിച്ചിറങ്ങുന്നതിനിടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായത്.. വിക്ഷേപണസ്ഥലത്തുനിന്ന് എട്ടുമൈല്‍ ഉയരത്തിലെത്തിയശേഷമാണ് റോക്കറ്റ് തിരിച്ചിറങ്ങിയത്.16 നില കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു റോക്കറ്റിന്.
Read Also :രണ്ടര കോടി തട്ടിയെടുത്തതായി ചീഫ് ജസ്റ്റിസിന്റെ അമ്മയുടെ പരാതി
തിരിച്ചിറങ്ങുന്നതിന്റെ വേഗത കൂടിയതും അധിക സമമര്‍ദ്ദവുമാണ് പൊട്ടിത്തെറിക്ക് ഇടയാക്കിതെന്നാണ് ഔദ്യോഗിക വിശദീകരണം. റോക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ദൗത്യം വിജയമായിരുന്നു എന്നും സ്‌പേസ് എക്‌സ് അവകാശപ്പെട്ടു.
പുനരുപയോഗം സാദ്ധ്യമാക്കുന്ന റോക്കറ്റിലൂടെ മനുഷ്യനെ ചന്ദ്രനിലേക്കും തുടര്‍ന്ന് ചൊവ്വയിലേക്കും എത്തിക്കുകയാണ് സ്‌പേസ് എക്‌സിന്റെ പ്രധാന ലക്ഷ്യം. റോക്കറ്റ് പുനരുപയോഗിക്കുന്നതിലൂടെ ചെലവ് കാര്യമായി കുറയ്ക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിനുളള സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായുളള പരീക്ഷണ നിരീക്ഷണത്തിലാണ് സ്‌പേസ് എക്‌സ് ഇപ്പോള്‍.
Post Your Comments