ഫ്േളാറിഡ: പ്രതിരോധ മേഖലയില്‍ അതീവ പ്രാധാന്യമുള്ള സൈനിക ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം വിജയകരം. സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് ആണ് സൈനിക ഗതിനിര്‍ണയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്. കേപ് കാനവറലിലുള്ള കെന്നഡി സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഇതാദ്യമായാണ് സ്പേസ് എക്സ് സൈനികാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത്.
കാലാവസ്ഥ, സാങ്കേതിക പ്രശ്നങ്ങള്‍ മൂലം നാലുതവണ മാറ്റിവച്ച വിക്ഷേപണമാണ് വിജയകരമായി നടത്തിയത്. കമ്പനിയുടെ വിശ്വസ്ത റോക്കറ്റായ ഫാല്‍ക്കണ്‍ 9-ആണ് ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് ആകാശത്തേക്ക് കുതിച്ചുയര്‍ന്നത്. വിക്ഷേപണം വിജയകരമായിരുന്നെന്ന് സ്പേസ് എക്സ് അറിയിച്ചു. ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികകല്ലാണിത്. സൈനിക ആവശ്യങ്ങള്‍ക്കായുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണ മാര്‍ക്കറ്റില്‍ പിടിമുറുക്കാനുള്ള സ്പേസ് എക്സിന്റെ ശ്രമങ്ങളാണ് ഫലം കണ്ടത്.
Post Your Comments