കൊൽക്കത്ത : ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ നടന്ന കല്ലേറില്‍ എംപി ജ്യോതിർമയി സിംഗ് മഹാതോ പ്രതിഷേധിച്ചു. ബംഗാളിന്റെ അവസ്ഥ ഉത്തരകൊറിയയെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
മമത സർക്കാർ നടത്തുന്നത് സ്വേഛാധിപത്യ ഭരണമാണെന്നും രാഷ്ട്രപതി ഭരണം ഉടൻ ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രവർത്തകർക്കെതിരെ ബംഗാളിൽ ആക്രമം കൂടി വരികയാണ്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനോട് മമതയെ ഉപമിച്ച മഹാതോ അക്രമരാഷ്ട്രീയം രാജ്യത്ത് വാഴാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.
ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു നദ്ദയുടെ വാഹനത്തിന് നേരെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണം. ജെപി നദ്ദയൊടൊപ്പമുണ്ടായിരുന്ന ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരിക്കേറ്റതിനെ തുടർന്നായിരുന്നു മഹോതോയുടെ പ്രതികരണം.
Post Your Comments