കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ. രണ്ട് മാസത്തേക്ക് മദ്യം കഴിക്കാൻ പാടുള്ളതല്ലെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിൻ സ്വീകരിക്കുന്നവർ 60 ദിവസം മദ്യപിക്കാൻ പാടില്ലെന്നാണ് മുന്നറിയിപ്പ്.
വാക്‌സിന്റെ രണ്ട് ഡോസുകളിൽ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ മദ്യം പൂർണമായും ഉപേക്ഷിക്കണം. വാക്സിൻ സ്വീകരിച്ചതിനു ശേഷമുള്ള 42 ദിവസത്തേക്ക് മദ്യം കഴിക്കാൻ പാടുള്ളതല്ല. കോവിഡിനെതിരായി പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
Also Read: കോവിഡ് വാക്‌സിന്‍ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍; ലോകത്തെ ഞെട്ടിച്ച് സൈബര്‍ ആക്രമണം
ആരോഗ്യമുള്ളവരായി ഇരിക്കാൻ സ്വയം ആഗ്രഹിക്കുന്നവർ ഇക്കാര്യം നിർബന്ധമായും പാലിച്ചിരിക്കണമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. ലോകരാഷ്ട്രങ്ങൾ കൊവിഡ് 19ൽ നിന്നും ഇനിയും മുക്തരായിട്ടില്ല. വാക്സിൻ കണ്ട് പിടിച്ച് പ്രാവർത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ.
Post Your Comments