മണ്‍റോതുരുത്തിലെ ഹോംസ്‌റ്റേ ഉടമ മണിലാലിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്നും കൊലയ്ക്ക് പിന്നിൽ ബിജെപി ആണെന്നും വരുത്തീർക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ പ്ളാൻ പൊളിച്ചത് പിണറായി പൊലീസ് തന്നെ. മണിലാലിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമല്ലെന്ന് പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
മണിലാലിനെ ബിജെപിക്കാര്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സിപിഎം നേതൃത്വം ആരോപിച്ചിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണിലാലിനെ കൊലപാതകം രാഷ്ട്രീയ ആയുധമാക്കാനായിരുന്നു ഉന്നതരുടെ വമ്പൻ പ്ളാൻ. എന്നാൽ, അത് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് തന്നെ പൊളിച്ചടുക്കി.
വ്യക്തിവൈരാഗ്യം കാരണമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്‌ഐആറും പറയുന്നത്. പ്രതി അശോകനും മണിലാലും തമ്മില്‍ തര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ടിൽ പറയുന്നു. ഡിസംബര്‍ ആറ് ഞായറാഴ്ച രാത്രി എട്ടരയോടെ മണ്‍റോത്തുരുത്ത് കാനറാ ബാങ്കിനുസമീപമാണ് സിപിഎം പ്രവര്‍ത്തകനായ മണിലാല്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനായ അശോകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.റിസോര്‍ട്ട് നടത്തിപ്പിലെ പ്രശ്‌നങ്ങളും മണിലാലിന്റെ ഭാര്യയെ കളിയാക്കിയതിനെ തുടര്‍ന്നുള്ള തര്‍ക്കവും ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായെന്ന് പോലീസിന്റെ എഫ്‌ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറയുന്നു.
Also Read: പൊലീസ് ലാത്തിച്ചാര്‍ജ്, ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
പോലീസ് തയ്യാറാക്കിയ രണ്ട് ഔദ്യോഗിക രേഖകളിലും ആര്‍എസ്‌എസിനെക്കുറിച്ചോ സിപിഎമ്മിനെക്കുറിച്ചോ പരാമര്‍ശമില്ല. ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് കൊല്ലം മണ്‍റോ തുരുത്തില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് സമീപത്ത് വച്ച് പാര്‍ട്ടി പ്രവര്‍ത്തകനായ മണിലാല്‍ കൊലപ്പെട്ടത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ചു വലിയ പ്രചാരണമാണ് ഇതേ തുടര്‍ന്ന് സിപിഎം നടത്തിയത്. മണിലാലിന്റെ രാഷ്ട്രീയ കൊലപാതകമാണെന്നും കൊലയ്ക്ക് പിന്നില്‍ ആര്‍എസ്‌എസാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചിരുന്നു.
Post Your Comments