ഹെെദരാബാദ്: ഇന്ത്യയെ അഭിനന്ദിച്ച് വിദേശപ്രതിനിധികള്‍. രാജ്യത്തെ കോവിഡ് വാക്‌സിന്‍ നിര്‍മാണ കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പുണ്ടെന്ന് വിദേശ പ്രതിനിധികള്‍. ഹെെദരാബാദില്‍ വാക്സിന്‍ വികസിപ്പിക്കുന്ന രണ്ട് ഇന്ത്യന്‍ കമ്പനികളില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് വിദേശ പ്രതിനിധികള്‍ ഇക്കാര്യം വ്യക്തമാക്കിയത്.60 പേരടങ്ങുന്ന വിദേശ പ്രതിനിധി സംഘമാണ് ഇന്ന് ഭാരത് ബയോടെക്, ബയോളജിക്കല്‍ ഇ എന്നീ ഇന്ത്യന്‍ കമ്പനികളില്‍ സന്ദര്‍ശനം നടത്തിയത്.
“എല്ലാ രാജ്യങ്ങളിലെയും പൗരന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആവശ്യമായ അളവില്‍ വാക്സിന്‍ ഉത്പ്പാദിപ്പിക്കാന്‍ ശേഷിയുള്ള രാജ്യം ഇന്ത്യയാണ്”. “എത്ര അര്‍പ്പണബോധത്തോടെയാണ് കൊവിഡിനെ നേരിടുന്നതിനും മാനവികതയെ സഹായിക്കുന്നതിനും നിങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇത് എന്നെ വല്ലാതെ ആകര്‍ഷിച്ചു. രാജ്യ താത്പര്യത്തിനോ വാണിജ്യ താത്പര്യത്തിനോ അല്ലാതെ മറിച്ച് ലോക ജനതയ്ക്കായി ഞങ്ങളെ എല്ലാവരെയും സഹായിക്കുകയായിരന്നു.” ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് അംബാസിഡര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ വിവിധ തരം കോവിഡ് വാക്സിനിറക്കിയെങ്കിലും ഇത് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കാനാകില്ല.
Read Also: വാക്സിന്‍ സംഭരണ കേന്ദ്രത്തിന് സംരക്ഷണം ഉറപ്പാക്കണമെന്ന് യു പി മുഖ്യമന്ത്രി
ആവശ്യാനുസരണം വാക്സിന്‍ ഉത്പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഒരേയൊരു രാജ്യം ഇന്ത്യമാത്രമാണ്.” ആസ്‌ട്രേലിയന്‍ അംബാസഡര്‍ ബാരി ഓ ഫാരെല്‍ പറഞ്ഞു. അതേസമയം ആഗോളതലത്തില്‍ നിര്‍മ്മിക്കുന്ന വാക്സിനുകളില്‍ മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് ഫ്ലാഗ് ഓഫ് ഇന്ത്യയുടെ വാക്സിന്‍ ഹബുകളായ ഭാരത് ബയോടെക്, ബയോളജിക്കല്‍ ഇ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്ന് ബാരി ഓ ട്വീറ്റ് ചെയ്തു.
Post Your Comments