KeralaLatest NewsNews

രണ്ടാംഘട്ടത്തിൽ കനത്ത പോളിങ്; 75 ശതമാനം പേർ ഇതുവരെ വോട്ട് ചെയ്തു, ഒന്നാമത് വയനാട്

വയനാട് ജില്ലയാണ് ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്

തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിലും കനത്ത പോളിം​ഗ്. വൈകിട്ട് 5 മണി കഴിഞ്ഞതോടെ 75 ശതമാനത്തോളം വോട്ടർമാറ്റും സമ്മതിദാനം രേഖപ്പെടുത്തി കഴിഞ്ഞു. രാവിലെ ഏഴ് മുതൽ ആരംഭിച്ച വോട്ടിംഗ് ഇപ്പോഴും ആവേശത്തിൽ കുറവില്ലാതെ തുടരുന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം വയനാട് ജില്ലയാണ് ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്.

Also Read: യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത

രാവിലെ മുതൽ തന്നെ വോട്ടർമാർ പല പോളിംഗ് ബൂത്തുകളിലും എത്തിച്ചേർന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ബൂത്തുകളിലുള്ളത്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടർമാർ ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത്‌.

അഞ്ച് ജില്ലകളിലായി 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 473 പ്രശ്‌ന ബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. 1857 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതിൽ 582 പേർ തിരഞ്ഞെടുക്കപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button