തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചൊല്ലി സിപിഎമ്മില്‍ ആഭ്യന്തര കലഹം. രവീന്ദ്രന്റെ അസുഖ നാടകത്തില്‍ സിപിഎമ്മിനുള്ളില്‍ അതൃപ്തി ഉടലെടുത്തു കഴിഞ്ഞു. ഇന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ രവീന്ദ്രന്‍ ഹാജരാകേണ്ടിയിരുന്നത്. മുഖ്യമന്ത്രി അനാവശ്യമായി രവീന്ദ്രനെ സംരക്ഷിക്കുകയാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ കുറ്റപ്പെടുത്തലുകള്‍.
Read Also : സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കങ്ങളുമായി കേന്ദ്രം, അമിത് ഷാ ഇടപെടുന്നു
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്നുതവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നോട്ടീസ് നല്‍കി. ആദ്യം നോട്ടീസ് നല്‍കിയപ്പോള്‍ കൊറോണ ബാധിതനാകുകയും പിന്നീട് നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡാനന്തര പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ച് ഒഴിവാകുകയുമായിരുന്നു. ഇന്ന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയപ്പോള്‍, വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രവീന്ദ്രന്‍ അഭയം തേടി.
ആവര്‍ത്തിച്ച് നോട്ടീസ് നല്‍കിയിട്ടും രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാത്തത് പാര്‍ട്ടിക്കും സര്‍ക്കാരിനും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുമെന്നാണ് സിപിഎമ്മിന്റെ നിലപാട്. മുഖ്യമന്ത്രി രവീന്ദ്രനെ സംരക്ഷിക്കുകയാണെന്നാണ് തോമസ് ഐസക്ക് പക്ഷക്കാരായ ചില നേതാക്കളുടെ രഹസ്യമായുള്ള പ്രതികരണം. മുഖ്യമന്ത്രിയുമായി ഏറ്റവും കൂടുതല്‍ അടുപ്പമുള്ള അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനായി ആരോഗ്യ വകുപ്പും വഴിവിട്ട് സഹായിക്കുന്നതായായും പാര്‍ട്ടിക്കുള്ളില്‍ നിന്ന് ചിലര്‍ ആരോപണം ഉയര്‍ത്തുന്നു.
Post Your Comments