![](/wp-content/uploads/2020/11/sanni2-1.jpg)
തിരുവനന്തപുരം : ശബരിമലയില്‍ വരുമാനമില്ലാത്തതിനാൽ മറ്റ് ക്ഷേത്രങ്ങളിലെ സ്വര്‍ണമടങ്ങിയ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
മണ്ഡലകാലത്ത് ശബരിമലയില്‍ നിന്നും ലഭിക്കുന്ന വരുമാനം കുറഞ്ഞതോടെയാണ് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും ഈ നീക്കം ഉണ്ടായത്. ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളില്‍ നിത്യ പൂജയ്ക്കോ ചടങ്ങുകള്‍ക്കോ ഉപയോഗിക്കേണ്ടാത്ത സ്വര്‍ണം, വെള്ളി തുടങ്ങിയ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പാണ് ആരംഭിച്ചത്.
അറുന്നൂറോളം ക്ഷേത്രങ്ങളിലെ രജിസ്റ്ററുകളാണ് ഇതിനായി പരിശോധിക്കുന്നത്. ഇത്തരത്തില്‍ ഉപയോഗിക്കപ്പെടാത്ത സ്വര്‍ണം റിസര്‍വ് ബാങ്കിന്റെ സ്വര്‍ണബോണ്ടില്‍ നിക്ഷേപിക്കാനാണ് പദ്ധതി. സ്വര്‍ണബോണ്ടിലൂടെ വരുമാനം ഉയര്‍ത്താന്‍ ഹൈക്കോടതിയുടെ അനുമതി തേടുമെന്നും സൂചനയുണ്ട്.
ശബരിമലയായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്. എന്നാല്‍ കൊറോണ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കിയപ്പോള്‍ സന്നിധാനത്ത് ഭക്തരുടെ എണ്ണം നൂറിലൊന്നായി കുറഞ്ഞു . ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തിലും ഇത് ഗണ്യമായ കുറവിന് കാരണമായിട്ടുണ്ട്.
Post Your Comments