KeralaLatest News

ഇഡിക്കെതിരേ ദേശവ്യാപക പ്രതിഷേധവുമായി പോപുലര്‍ ഫ്രണ്ട് : കൊച്ചി ഓഫീസിലേക്ക് മാർച്ച് നടത്തും

'നിഷ്പക്ഷമായ ഒരു ഏജന്‍സിയായി പ്രവര്‍ത്തിക്കേണ്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആര്‍എസ്‌എസിന്റെ ഉപകരണമായാണ് പ്രവര്‍ത്തിക്കുന്നത്.'

കോഴിക്കോട്: ആര്‍എസ്‌എസ് അജണ്ടയ്ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ പ്രതിഷേധിച്ച്‌ 2020 ഡിസംബര്‍ 11നു കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് പോപുലര്‍ ഫ്രണ്ട് മാര്‍ച്ച്‌ നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അറിയിച്ചു. ‘നിഷ്പക്ഷമായ ഒരു ഏജന്‍സിയായി പ്രവര്‍ത്തിക്കേണ്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആര്‍എസ്‌എസിന്റെ ഉപകരണമായാണ് പ്രവര്‍ത്തിക്കുന്നത്.’

‘പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും ഈയിടെ നടത്തിയ അന്യായ പരിശോധനകളും റെയ്ഡുകളും ഇതാണ് തെളിയിക്കുന്നത്. അന്വേഷണ ഏജന്‍സികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗിച്ച്‌ വേട്ടയാടി പോപുലര്‍ ഫ്രണ്ടിനെ കീഴ്‌പ്പെടുത്താനും നിശ്ശബ്ദമാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത് വ്യാമോഹം മാത്രമാണ്. ഇഡിയെ ഉപയോഗിച്ചുള്ള ഈ വേട്ടയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ്.’

read also: പത്തുവർഷമായി പിടികിട്ടാപ്പുള്ളിയായിരുന്ന മാവോയിസ്റ്റ് നേതാവിനെ കേരളത്തിലെ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്തു

‘ഡിസംബര്‍ 11ന് തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലും ഡിസംബര്‍ 15ന് മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ഇഡിയുടെ വേട്ടയ്‌ക്കെതിരേ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. രാജ്യത്തിന്റെ ശത്രുവായ ആര്‍എസ്‌എസിനെ ജനകീയമായി പ്രതിരോധിക്കുക എന്ന ഗൗരവമേറിയ ഉത്തരവാദിത്തം പോപുലര്‍ ഫ്രണ്ട് തുടരുക തന്നെ ചെയ്യുമെന്നും’ എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button