കാസര്‍കോട്: മംഗളൂരുവില്‍ ലഷ്‌കര്‍ ഇ ത്വയ്ബ അനുകൂല ചുവരെഴുത്ത് നടത്തിയ കേസില്‍ അറസ്റ്റിലായ ശിവമോഗ തീര്‍ത്ഥഹള്ളിയിലെ മുഹമ്മദ് ഷാരിക്കിനും മുനീര്‍ അഹമ്മദിനും വിദേശസഹായം ലഭിച്ചിരുന്നതായി വിവരം. കഴിഞ്ഞ ദിവസമാണ് ശിവമോഗ തീര്‍ത്ഥഹള്ളിയിലെ മുഹമ്മദ് ഷാരിക് (22), മുനീര്‍ അഹമ്മദ് (21) എന്നിവരെ അറസ്റ്റ് ചെയ്തത്.
നഗരത്തില്‍ തീവ്രവാദ അനുകൂല മുദ്രാവാക്യങ്ങള്‍ അടങ്ങിയ രണ്ട് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍ വിദേശത്ത് നിന്നുള്ള ഒരു വ്യക്തിയാണെന്നും ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് സൃഷ്ടിച്ചതെന്നും പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായതായി പൊലീസ് തിരിച്ചറിഞ്ഞു. കേസിലെ പ്രധാനപ്രതിയായ മുഹമ്മദ് ഷാരിക്കാണ് ഇന്റര്‍നെറ്റ് കോളിലൂടെ വിദേശത്തുള്ളയാളുമായി ബന്ധപ്പെട്ടിരുന്നത്.
സംസ്ഥാന വ്യാപകമായി ലഷ്‌കര്‍ ഇ ത്വയ്ബ പ്രസ്ഥാനം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഇയാള്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പ്രതികളെ പ്രോത്സാഹിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി കോസ്റ്റല്‍ കര്‍ണാടകയില്‍ ആശയം പ്രചരിപ്പിക്കാന്‍ ഇയാള്‍ പ്രതികളോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഷാരിക് ഇന്റര്‍നെറ്റിലും യൂട്യൂബിലും മറ്റും തിരയുകയും പ്രവര്‍ത്തനത്തെ കുറിച്ച് അറിയുകയും ചെയ്ത ശേഷമാണ് പലയിടത്തും ഇവര്‍ ചുവരെഴുത്ത് നടത്തിയത്.
read also: ആയിരക്കണക്കിന് കുഴല്‍ കിണര്‍ തൊഴിലാളികള്‍ക്ക് സർക്കാർ നിയമന കത്തുകള്‍ കൈമാറി യോഗി ആദിത്യനാഥ്
ഇവരെല്ലാം ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാണ്. അറസ്റ്റിലായ ഷാരിക്കിന്റെ അമ്മാവനും കേസില്‍ പ്രതിയാണ്. ഇയാള്‍ ഒളിവിലാണ്. നഗരത്തിലെ കാര്യങ്ങളും പ്രവർത്തനങ്ങളും നിരീക്ഷിക്കാനുള്ള ഉത്തരവാദിത്തം ഷാരിക്ക് മുനീറിന് നല്‍കിയിരുന്നു. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ മുനീര്‍ തുടക്കത്തില്‍ ഇത് ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നെങ്കിലും പിന്നീട് ഷാരിക്കിന്റെ വാക്ക് കേട്ട് ആത്മവിശ്വാസം വര്‍ധിച്ചതോടെ രംഗത്തിറങ്ങുകയായിരുന്നു.
കോടതി സമുച്ചയത്തിനടുത്തുള്ള ചുമരിലാണ് ഇവര്‍ ആദ്യം മുദ്രാവാക്യങ്ങള്‍ എഴുതിയത്. എന്നാല്‍ ഈ ഇത് വലിയ ശ്രദ്ധ നേടാത്തതോടെ ബെജയിക്കടുത്തുള്ള ഒരു ചുവരിലും എഴുതി. ഇത് ശ്രദ്ധ നേടുകയും വലിയ വാര്‍ത്തയാകുകയും ചെയ്തു. സംഭവം പുറത്തുവന്നതുമുതല്‍ പേലീസ് ഊര്‍ജിത അന്വേഷണത്തിലായിരുന്നു.
Post Your Comments