കൊച്ചി: ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ ആശാ കിഷോറിന് തിരിച്ചടി. കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതിയും ശരിവെച്ചു തന്നെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്ത നടപടി ചോദ്യം ചെയ്ത് ആശാ കിഷോര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് എ.എം ഷഫീഖ്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുടെ ബഞ്ചാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവെച്ചത്.
Read Also : ജനങ്ങള്‍ മോദിയുടെ ഭരണത്തില്‍ പൂര്‍ണ്ണ തൃപ്തർ; എന്‍ഡിഎ നേട്ടം കൊയ്യുമെന്ന് വി. മുരളീധരന്‍
ഇപ്പോള്‍ ചുമതലയിലുള്ള ഇടക്കാല ഡയറക്ടര്‍ കെ ജയകുമാറിന്റെ കാലാവധി തീരുന്ന മുറയ്ക്ക് പുതിയ നിയമനം നടത്താനും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. ഡയറക്ടറെനീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ആശാകിഷോര്‍ നേരത്തെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.
നവംബര്‍ 6 ന് ട്രീബ്യൂണലും ആശാകിഷോറിന്റെ പരാതി തള്ളി. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
Post Your Comments