ന്യൂഡൽഹി : കോവിഡ് വാക്‌സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ 60 അംഗ വിദേശ സംഘം രാജ്യത്തെത്തി. ഹൈദരാബാദിലെ ഭാരത് ബയോടെക്കും, ബയോളജിക്കൽ ഇ യും സന്ദർശിച്ചാണ് സംഘം വാക്‌സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുക.
Read Also : ബസ് കാത്തുനിന്ന സ്ത്രീയെ കയറിപിടിച്ച പോലീസുകാരനെ നാട്ടുകാര്‍ തല്ലിച്ചതച്ചു
സംഘത്തിൽ നയതന്ത്ര പ്രതിനിധികളും ഗവേഷകരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരോട് വാക്‌സിന്റെ നിർമ്മാണത്തിൽ പങ്കാളികളായ ഗവേഷകർ കാര്യങ്ങൾ വിശദീകരിക്കും. കൊവാക്‌സിൻ എന്നാണ് ഭാരത് ബയോടെക് നിർമ്മിക്കുന്ന വാക്‌സിന്റെ പേര്. നേരത്തെ ഇന്ത്യയുടെ വാക്‌സിൻ നിർമ്മാണത്തെക്കുറിച്ച് 190 രാജ്യങ്ങളിലെ നയതന്ത്രജ്ഞരോട് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ സന്ദർശനത്തിന് വിദേശ സംഘം സന്നദ്ധത അറിയിച്ചത്.
അന്തിമഘട്ട പരീക്ഷണങ്ങൾ അവസാനിക്കാൻ ഇരിക്കെ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനായി കഴിഞ്ഞ ദിവസം ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ (ഡിസിജിഐ) സമീപിച്ചിരുന്നു. ഇതിനിടെയാണ് വിദേശ സംഘം വാക്‌സിന്റെ പുരോഗതി വിലയിരുത്താൻ എത്തുന്നത്. ഭാരത് ബയോടെകിന് പുറമേ പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ടും, ഫൈസർ ഇന്ത്യയും സമാന ആവശ്യത്തിനായി ഡിസിജിഐയെ സമീപിച്ചിട്ടുണ്ട്.
Post Your Comments