Latest NewsCinemaNews

അർച്ചന കവിയും അബീഷും വേർപിരിഞ്ഞോ?; ഷോക്കിംങ് ന്യൂസെന്ന് ആരാധകർ

മലയാളികളുടെ പ്രിയതാരമാണ് അർച്ചന കവി, നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികള്‍ക്ക് ഏറെ സുപരിചിതയായത്. നീലത്താമര എന്ന ചിത്രത്തിലൂടെ താരത്തിന് വൻ ജനപ്രീതിയാണ് നേടിയെടുക്കാനായത്.

എന്നാലിപ്പോൾ അർച്ചനയും ഭർത്താവ് അബീഷും വേർപിരിഞ്ഞെന്ന വാർത്തയാണ് പുറത്ത് വരുന്നത്. സെലിബ്രിറ്റികൾ ഒരുമിച്ച് നടന്നില്ലെങ്കിൽ , ഒരുമിച്ച് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കി,ൽ ഇരുവരും തമ്മില്‍ ഉള്ള വിശേഷങ്ങള്‍ ചര്‍ച്ചയാകാതെ ഇരുന്നാല്‍ എല്ലാം തന്നെ ഉടന്‍ തന്നെ പാപ്പരാസികള്‍ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളെ കുത്തിപ്പൊക്കുക സ്വാഭാവിക കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ പാപ്പരാസികള്‍ അത്തരത്തില്‍ അര്‍ച്ചന കവിയുടെയും അബീഷിന്റെയും ജീവിതം നിരീക്ഷിക്കുകയാണ് എല്ലാവരും.

കൃത്യമായി പറഞ്ഞാൽ 2016 ജനുവരിയില്‍ ആണ് അര്‍ച്ചനയും അബീഷും വിവാഹിതരായത്. പ്രമുഖ കൊമേഡിയന്‍ കൂടിയാണ് അബീഷ് മാത്യു. ഇവരുടെ വിവാഹനിശ്ചയം ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു. എഐബിയിലെ പ്രമുഖ കോമഡി വീഡിയോകള്‍ പുറത്തിറക്കുന്ന ഒരേയൊരു മലയാളി സാന്നിദ്ധ്യം കൂടിയാണ് അബീഷ് എന്നിരിക്കെയാണ് താരത്തിന്റെ സാന്നിധ്യം അർ‌ച്ചനയുടെ പോസ്റ്റുകളിൽ ഇല്ലാതിരിക്കുന്നത് ചർച്ചയാകുന്നത്.

അർച്ചന അടുത്തിടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൊന്നും അബീഷ് ഇല്ലാതായതോടെ ഇരുവരും തമ്മില്‍ വിവാഹ മോചിതര്‍ ആയി എന്ന് ചിലര്‍ ആ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളില്‍ കൂടിയാണ് കമന്റുകള്‍ പങ്ക് വയ്ക്കുന്നത്. അർച്ചന ഇതെക്കുറിച്ച് ഔദ്യോ​ഗികമായി യാതൊന്നും പങ്കുവച്ചിട്ടില്ല. താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button