Latest NewsKeralaNews

‘രക്ഷകൻ‘ വരില്ലെന്ന് തിരിച്ചറിഞ്ഞ് സ്വപ്ന, ട്വിസ്റ്റുകൾ ഓരോന്നായി പുറത്തേക്ക്; സ്പീക്കർ മൗന വ്രതത്തിൽ?

സ്വർണക്കടത്തിലെ 'ഉന്നതനെ' ചൊല്ലിയുള്ള വിവാദം രാഷ്​ട്രീയതലത്തിലേക്ക്​

സ്വർണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയിൽ ഉൾപ്പെട്ടിരിക്കുന്ന ‘വമ്പൻ സ്രാവുകൾ അഥവാ ഉന്നതർ‘ ആരൊക്കെയാണെന്ന് അറിയാനുള്ള ആകാംഷയിലാണ് കേരളം. മുഖ്യമന്ത്രിയോ അദ്ദേഹത്തിനു അടുത്തുപരിചയമുള്ള ആരോ ഒരാൾ പിന്നിലുണ്ടെന്ന് പ്രതിപക്ഷം ഇതിനോടകം ആരോപിച്ച് കഴിഞ്ഞു. ഇതിനിടയിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കെ സുരേന്ദ്രനും കഴിഞ്ഞ ദിവസം രംഗത്തെത്തി.

Also Read: സ്വര്‍ണക്കടത്ത് കേസ് : കസ്റ്റംസിന് മുന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

ശ്രീരാമകൃഷ്ണൻ സ്വപ്നയെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം നടത്തിയ വിദേശയാത്രകൾ സംശയാസ്പദനീയമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. എന്നാൽ, സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങളെ പ്രതിരോധിച്ച് മന്ത്രി എ.കെ ബാലനും എ. വിജയരാഘവനും രംഗത്തെത്തി. പക്ഷെ, അപ്പോഴും സ്പീക്കർക്ക് മൗനം തന്നെ. തനിക്കെതിരെ ഇത്രയും വലിയ ഒരു ആരോപണം ഉന്നയിച്ചിട്ടും അതിനെ പ്രതിരോധിക്കാതെ സ്പീക്കർ മൗനമാചരിക്കുന്നത് എന്താണെന്നും ചോദ്യമുയരുന്നുണ്ട്. അതും തെരഞ്ഞെടുപ്പ് കാലത്ത്.

Also Read: സ്വപ്‌നയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കോടതി : സ്വപ്നയെ ആരോ അപായപ്പെടുത്താന്‍ പിന്നാലെയുണ്ടെന്ന് മൊഴി

ഉന്നതന്മാരെ സ്വപ്ന ഈ അഞ്ച് മാസക്കാലം സംരക്ഷിച്ച് പിടിക്കുകയായിരുന്നു. അറസ്റ്റിലായെങ്കിലും തന്നെ രക്ഷിക്കാൻ ‘രക്ഷകൻ‘ എത്തുമെന്ന വിശ്വാസമായിരുന്നു സ്വപ്നയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ, ആ വിശ്വാസം അവസാനിച്ചതോടെയാണ് സ്വപ്ന കസ്റ്റംസിന് മുമ്പാകെ ‘വമ്പൻ സ്രാവുകളെ‘ വെളിപ്പെടുത്തിയത്.

ഇതിനിടെ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന കോടതിയിൽ ഹർജി നൽകിയിരുന്നു. സ്വപ്നയ്ക്ക് സംരക്ഷണം നല്‍കാന്‍ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സ്വപ്‌നയുടെ സെല്ലില്‍ 24 മണിക്കൂറും ഒരു വനിതാ ഗാര്‍ഡിനെ നിയോഗിച്ചിട്ടുണ്ട്. ജയിലിന് പുറത്ത് കൂടുതല്‍ സായുധ പൊലീസിനെയും വിന്യസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button