Latest NewsNewsIndia

മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിന് പിന്തുണയുമായി ഒരു ലക്ഷത്തോളം കർഷകർ രംഗത്ത്

ഛണ്ഡീഗഡ് : കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തെ പിന്തുണച്ച് ഹരിയാനയിലെ കാർഷിക സംഘടനയിലെ ഒരു ലക്ഷത്തിലധികം കർഷകർ രംഗത്ത്. സംസ്ഥാനത്തെ പ്രമുഖ കാർഷിക സംഘടനയായ ഫാർമർ പ്രൊഡ്യൂസ് ഓർഗനൈസേഷൻസിലെ കർഷകരാണ് നിയമത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർക്ക് കർഷകർ കത്തും നൽകിയിട്ടുണ്ട്. മൂന്ന് നിയമങ്ങളും കേന്ദ്രസർക്കാർ നിലനിർത്തണമെന്ന് കത്തിൽ കർഷകർ ആവശ്യപ്പെട്ടതായാണ് വിവരം.

Read Also : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി

നിയമത്തിന്റെ മറവിൽ രാജ്യത്തെ വിവിധയിടങ്ങളിൽ പ്രതിപക്ഷ പാർട്ടികളും ഖാലിസ്താൻ സംഘടനയും പ്രതിഷേധം സംഘടിപ്പിച്ചുവരികയാണ്. ഇതിനിടെയാണ് നിയമത്തെ പിന്തുണച്ച് ഹരിയാനയിലെ കർഷകർ രംഗത്ത് എത്തിയിരിക്കുന്നത്.കർഷകരെ തെറ്റിദ്ധരിപ്പിച്ച് നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയാണ് ഇത് നൽകിയിരിക്കുന്നത്. നിയമം കൊണ്ട് കർഷകർക്കുണ്ടാകുന്ന ഗുണങ്ങൾ മറച്ചുവെച്ച് കർഷകരെ കേന്ദ്രസർക്കാരിനെതിരെ തിരിച്ചുവിടാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button