COVID 19Latest NewsNewsIndia

കോവിഡ് വാക്സിൻ വിതരണം : മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: കോവിഡ് വാക്സിൻ വിതരണത്തിനായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി കേന്ദ്രസർക്കാർ. ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്​ വാക്​സിന്‍ നല്‍കുക. ഗുരുതര രോഗങ്ങളുള്ള പ്രായമായവര്‍ക്കും വാക്​സിന്‍ വിതരണത്തില്‍ മുന്‍ഗണനയുണ്ടാവുമെന്ന്​ കേന്ദ്രം വ്യക്​തമാക്കിയിട്ടുണ്ട്​.

Read Also : കോവിഡ് വാക്സിൻ വിതരണം : ആശ്വാസ വാർത്തയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

മൂന്ന്​ കോടി കോവിഡ്​ വാക്​സിന്‍ ഡോസുകള്‍ സംഭരിക്കാനുള്ള സംവിധാനം ഇന്ത്യയില്‍ നിലവിലുണ്ടെന്നാണ് റിപ്പോർട്ട്.ഇതിനൊപ്പം വാക്​സിന്‍ സംഭരണത്തിനായി ഡല്‍ഹി, ഹൈദരാബാദ്​ വിമാനത്താവളങ്ങളിലും അധിക സംവിധാനം ഒരുക്കും. മരുന്നകളുടെ സംഭരണത്തിനായി നിലവില്‍ തന്നെ ഡല്‍ഹി, ഹൈദരാബാദ്​ വിമാനത്താവളങ്ങളില്‍ സംവിധാനമുണ്ട്​. -20 ഡിഗ്രി വരെ താപനിലയിലാണ്​ രണ്ട്​ വിമാനത്താവളങ്ങളിലും മരുന്നുകള്‍ സംഭരിക്കുന്നത്​.

കോവിഡിന്റെ ആദ്യനാളുകളില്‍ പി.പി.ഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വലിയ രീതിയില്‍ വിതരണം ചെയ്​തത്​ ഡല്‍ഹി, ഹൈദരാബാദ്​ വിമാനത്താവളങ്ങളിലൂടെയായിരുന്നു. വാക്​സിന്‍ വിതരണത്തിലും ഈ രണ്ട്​ വിമാനത്താവളങ്ങളെ ഹബ്ബാക്കാനാണ്​ കേന്ദ്രസര്‍ക്കാറിന്റെ പദ്ധതിയെന്നാണ്​ സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button