Latest NewsNewsIndiaCrime

മകളെ ബലാത്സംഗം ചെയ്‌ത കേസിൽ കോളേജ് പ്രിൻസിപ്പാൾ അറസ്റ്റിൽ

ഗുവാഹത്തി: മകളെ ബലാത്സംഗം ചെയ്ത കേസിൽ കോളേജ് പ്രിൻസിപ്പാളായ പിതാവ് അറസ്റ്റിൽ.  26 വയസുള്ള മകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബി ആർ എം സർക്കാർ ലോ കോളേജ് പ്രിൻസിപ്പാൾ അശുതോഷ് കുണ്ടുവിനെ ഗുവാഹത്തി പോലീസ് അറസ്റ്റ് ചെയ്തത്.

കുറേ മാസങ്ങളായി പിതാവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് നവംബർ 30ന് പരാതിക്കാരി എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഐപിസി 376, 354, 352, 506, 294 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മകളുടെ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏകദേശം 10 വർഷങ്ങൾക്ക് മുമ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരി പറഞ്ഞു.

എന്നാൽ, അവൾ വളരെ ചെറുപ്പമായിരുന്നതിനാൽ പരാതിപ്പെട്ടിരുന്നില്ലെന്നും പൻബസാറിലെ എല്ലാ വനിതാ പൊലീസ് സ്റ്റേഷന്റെയും ചുമതലയുള്ള നിക്കുമോണി ഭൂയാൻ പറഞ്ഞു. അതേസമയം തിങ്കളാഴ്ച സിറ്റി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button