KeralaLatest NewsIndia

ഇഡിയുടെ നോട്ടീസ് : ഇത്തവണ രവീന്ദ്രന് തൊണ്ടവേദന, തലവേദന, മുട്ട് വേദന എന്നിങ്ങനെ കാരണങ്ങള്‍ പലത്

രണ്ടാം ഘട്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന പത്താം തിയതി കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര ചികിത്സയ്ക്കായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. രണ്ടാം ഘട്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന പത്താം തിയതി കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.

എന്നാല്‍ ഇന്ന് ഉച്ചയോടെ സിഎം രവീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി അഡ്മിറ്റായി. തൊണ്ടവേദന, തലവേദന, മുട്ട് വേദന എന്നിങ്ങനെ കാരണങ്ങള്‍ പലത്. നാലാം വാര്‍ഡിലാണ് ചികിത്സയില്‍ കഴിയുന്നത്. ആദ്യം ഇഡി നോട്ടീസ് നല്‍കിയപ്പോള്‍ നവംബര്‍ 5ന് കോവിഡ്. രണ്ടാം തവണ കോവിഡാനന്തര ചികിത്സ. അതും കഴിഞ്ഞ് ഡിസ്ചാര്‍ജ്ജായപ്പോഴാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി മൂന്നാമത്തെ നോട്ടീസ് ഇഡി നല്‍കിയത്. ഇതിനു പിന്നാലെയാണ് ആശുപത്രിവാസം.

read also: ഓണ്‍ലെെന്‍ സെക്സ്; യുവതിക്കൊപ്പമുള്ള നഗ്നചിത്രം കാട്ടി കാല്‍കോടി തട്ടാന്‍ ശ്രമിച്ച കേസില്‍ ആക്ടിവിസ്റ്റ് അറസ്റ്റില്‍

ഇതോടെ വ്യാഴാഴ്ച സി.എം രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാനിടയില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. സിഎം രവീന്ദ്രന്‍ ചോദ്യം ചെയ്യല്‍ നീട്ടി കൊണ്ടു പോകുന്നത് ജനങ്ങള്‍ക്കിടയില്‍ സംശയത്തിനടയാക്കുമെന്ന് നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. അതിനിടയിലാണ് വീണ്ടും രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ സിഎം രവീന്ദ്രനുണ്ടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button