ഇസ്ളാമിക തീവ്രവാദ സംഘടനയുമായി രഹസ്യബന്ധമുണ്ടാക്കി എൽ.ഡി.എഫും യു.ഡി.എഫും. വോട്ടർമാർ പോളിംഗ് ബൂത്തിലെത്തിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് പുറത്തുവന്ന ഈ രഹസ്യബന്ധം ഇരുമുന്നണികളേയും വെട്ടിലാക്കിയിരിക്കുകയാണ്. അതേസമയം, നാണക്കേട് കൊണ്ടാണ് മുന്നണികൾ ഇവരെ പരസ്യമായി തള്ളിക്കളയുന്നതെന്നാണ് ഉയരുന്ന ആരോപണം.
മാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാർട്ടിയുമായി സഖ്യമുണ്ടാക്കിയത് തിരിച്ചടിയാകുമെന്ന് തിരിച്ചറിവ് കോൺഗ്രസിനുണ്ട്. ഇതു സംബന്ധിച്ച് അകത്തും പുറത്തും വിമർശനം ഉയർന്നിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിലാണ് വെൽഫയർ പാർട്ടി കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത്. യു ഡി എഫിനൊപ്പം ചേർന്ന് നിന്നാണ് മത്സരമെന്നതും ശ്രദ്ധേയം.
Also Read: പ്രതിഷേധക്കാർ ഒറ്റപ്പെടുന്നു? കർഷക സമരത്തിനെതിരെ സോനിപത് കര്‍ഷക സംഘടന
സിപിഎമ്മിന് തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയുമായിട്ടാണ് ബന്ധം. പല പഞ്ചായത്തുകളും എസ്ഡിപിഐ പിന്തുണയിലാണ് സിപിഎം ഇതുവരെ ഭരിച്ചത്. എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയായ ക്യാംപസ് ഫ്രണ്ട് ആണ്. അവരുമായി കൂടിച്ചേർന്ന് പ്രവർത്തിക്കാൻ സി പി എമ്മിന് നാണമില്ലേ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു.
Post Your Comments