ലണ്ടന്‍ : കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ലണ്ടനില്‍ വൻ പ്രതിഷേധം. ആയിരക്കണക്കിനാളുകളാണ് ഓള്‍ഡ്വിച്ചില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ എംബസിക്ക് സമീപം ഒത്തുകൂടി പ്രതിഷേധിച്ചത്. അതേസമയം കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നിലനിൽക്കെ ഇത് ലംഘിച്ചെന്ന് എന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.
‘ഞങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം നില്ക്കുന്നു’ എന്ന മുദ്രാവാക്യവും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു ബ്രിട്ടനിലെ സിഖുകാര്‍ അടക്കമുള്ളവരുടെ പ്രതിഷേധം. കര്‍ഷകര്‍ക്ക് നീതി വേണം എന്ന മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു. എന്നാൽ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ ലണ്ടനിൽ നിലനിൽക്കുന്നതിനാൽ 30ല്‍ അധികം പേര് ഒരുമിച്ചാൽ അറസ്റ്റും പിഴയും ഉണ്ടാകുമെന്ന് പോലീസ് നേരത്തെപ്രതിഷേധക്കാര്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇന്ത്യയിലെ കര്‍ഷക പ്രതിഷേധം അവസരമായി ഉപയോഗിച്ച ഇന്ത്യാ വിരുദ്ധ വിഘടനവാദികളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന് വക്താവ് പറഞ്ഞു. ഇന്ത്യയിലെ കര്‍ഷകരെ പ്രത്യക്ഷത്തില്‍ പിന്തുണച്ചുകൊണ്ട് അവര്‍ ഇന്ത്യാ വിരുദ്ധ അജണ്ട പിന്തുടരാനുള്ള അവസരമായി ഉപയോഗിച്ചു. ഇന്ത്യയിലെ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രതിഷേധം രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നമാണെന്ന സര്‍ക്കാരിന്റെ നിലപാട് ഹൈക്കമ്മീഷന് വക്താവ് ആവര്‍ത്തിച്ചു.
Post Your Comments