ജിദ്ദ: സൗദി അറേബ്യയില്‍ പുതിയ നടപടിയുമായി ഭരണകൂടം. വിദേശികളായ ഇമാമുമാരെയും ബാങ്കുവിളിക്കുന്നവരെയും ഒഴിവാക്കുകയാണ് സൗദി. മാളുകളിലും കൊമേഴ്സ്യല്‍ സെന്ററുകളിലും പ്രാര്‍ത്ഥനയ്ക്കുള്ള ഇടങ്ങളില്‍ നിരവധി വിദേശികള്‍ നമസ്‌കാര സമയം അറിയിച്ചുകൊണ്ടുള്ള ബാങ്കുവിളിക്കുകയും നമസ്‌കാരത്തിന് നേതൃത്വം നല്‍കിയും പ്രവര്‍ത്തിക്കുന്നത് ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം.
Read Also : ഐഎസ് ശക്തി കേന്ദ്രത്തിലേയ്ക്ക് സന്ദര്‍ശിയ്ക്കാനൊരുങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ
നേരത്തെ ഇസ്ലാമിക കാര്യ മന്ത്രാലയം മുനിസിപ്പല്‍-ഗ്രാമകാര്യ മന്ത്രാലയത്തിന് ഇക്കാര്യത്തില്‍ നിര്ദേശം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് വിദേശികളെ ഒഴിവാക്കാന്‍ ഉത്തരവിട്ടത്. പകരം സൗദി ഇമാമുമാരെയും ബാങ്കുവിളിക്കുന്നവരെയും നിയമിക്കും. പ്രധാന വാണിജ്യ സമുച്ചയങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സികള്‍ക്ക് സൗദി ഇമാമുമാരെയും മറ്റും നിയമിക്കുവാന്‍ ഇസ്ലാമിക കാര്യ മന്ത്രാലയം മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
്അതേസമയം നിരവധി വാണിജ്യ സമുച്ചയങ്ങളില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ പ്രാര്‍ത്ഥനാ ഹാളുകളില്‍ ഇമാമുമാരായി അടക്കം നിയമിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments