കൊല്ലം: കൊല്ലം മണ്‍റോതുരുത്തിലെ മധ്യവയസ്കന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍. കുണ്ടറ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് സിപിഐഎം ഇന്ന് ഹര്‍ത്താല്‍ ആചരിക്കുക. മണ്‍ട്രോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളില്‍ പകല്‍ ഒന്നു മുതല്‍ വൈകിട്ട് 4 വരെയാണ് ഹര്‍ത്താല്‍.
മണ്‍ട്രോത്തുരുത്ത് സ്വദേശി മണിലാല്‍ ആണ് കുത്തേറ്റ് മരിച്ചത്. പട്ടം തുരുത്ത് സ്വദേശി അശോകനാണ് കൊല നടത്തിയത്. ഇയാള്‍ പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ മണ്‍റോത്തുരുത്ത് കാനറ ബാങ്കിന് സമീപം വച്ചായിരുന്നു സംഭവം. എന്തോ വാക്കുതര്‍ക്കത്തിനൊടുവില്‍ അശോകന്‍ മണിലാലിനെ കുത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച് ചലനമറ്റുകിടന്ന മണിലാലിനെ അതുവഴിവന്ന കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments