ഹൈദരാബാദ് : നാല്‍പ്പതു വര്‍ഷത്തോളം കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന തെലങ്കാന കോണ്‍ഗ്രസ് ട്രഷറർ ജി നാരായണ്‍ റെഡ്ഡി പാര്‍ട്ടി വിട്ടു.ഇദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോർട്ട് . എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഗ്രേറ്റര്‍ ഹൈദാരാബാദ് മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിടുന്നത്. തിരഞ്ഞെടുപ്പില്‍ വെറും രണ്ടു സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റുനേടുമെന്നാണ് തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞിരുന്നത്.
തെരഞ്ഞെടുപ്പിൽ മിന്നും പ്രകടമായിരുന്നു ബി ജെ പി കാഴ്ചവച്ചത്. 150 അംഗ കോര്‍പ്പറേഷനില്‍ 48 സീറ്റുകളാണ് പാര്‍ട്ടി നേടിയത്. 55 സീറ്റുകള്‍ നേടിയ ടി.ആര്.എസ്. ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
Post Your Comments