ഡൽഹി: കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി ഡ്രഗ്‌സ് കൺട്രോളർ ഒഫ് ഇന്ത്യയ്ക്ക് ഫൈസർ കമ്പനി അപേക്ഷ നൽകി. തങ്ങളുടെ വാക്‌സിൻ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിക്കണമെന്നാണ് കമ്പനി ആവശ്യം ഉന്നയിക്കുന്നത്.
അടിയന്തരമായി വാക്‌സിന്‍ വിതരണത്തിന് അനുമതി നൽകണമെന്നാണ് ഫൈസർ ആവശ്യപ്പെടുന്നത്. ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസര്‍ അപേക്ഷ നല്‍കിയത്.ഫൈസർ വാക്‌സിൻ ഇന്ത്യയിൽ പരീക്ഷണം നടത്തുന്നില്ല. സാധാരണയായി ഇന്ത്യയിൽ പരീക്ഷണം നടത്തുന്ന വാക്‌സിനുകൾ ഉപയോഗിക്കാനാണ് അനുമതി നൽകാറുള്ളത്.അതേസമയം 95% വിജയിച്ച വാക്‌സിനാണ് ഫൈസറിന്റേത്.ഇത് മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി.
Post Your Comments