തിരുവനന്തപുരം : എം എസ് ഗോള്‍വാള്‍ക്കര്‍ രാജ്യ സ്‌നേഹിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോ ടെക്നോളജി ക്യാംപസിന് ഗോൾവൾക്കറുടെ പേരിട്ടതിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരുടെ പേര് പല സ്ഥാപങ്ങൾക്കും നൽകിട്ടിട്ടുണ്ട്. നെഹ്റു ട്രോഫി വള്ളംകളിക്ക് ജവഹർലാൽ നെഹ്റുവിന്റെ പേര് നൽകിയത് നെഹ്റു ഏത് കായിക വിനോദത്തിൽ പങ്കെടുത്തിട്ടാണെന്നും മുരളീധരൻ ചോദിച്ചു. ബനാറസ് സർവകലാശാലയിലെ സുവോളജി പ്രൊഫസർ ആയിരുന്നു ഗുരുജി. രാജ്യദ്രോഹക്കുറ്റത്തിന് ജയിലിൽ കിടന്നയാളുകളാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ. എന്നിട്ടും അവരുടെയൊക്കെ പേരിൽ ഇവിടെ നിരവധി സ്ഥാപനങ്ങളുണ്ട്. എന്നിട്ടും രാജ്യസ്നേഹിയായ ഗോള്‍വാള്‍ക്കറുടെ പേര് ഒരു സ്ഥാപനത്തിനിട്ടാൽ മാത്രമാണ് കുഴപ്പമെന്നും മുരളീധരൻ പറഞ്ഞു.
പെരിന്തല്‍ മണ്ണയിലെ സര്‍ക്കാര്‍ കോളജിന്റെ പേര് പൂക്കോയ തങ്ങള്‍ സ്മാരക കോളജ് എന്നാണെന്ന് വി മുരളീധരന്‍ ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗിന്റെ പ്രസിഡന്റായിരുന്നുവെന്നത് മാത്രമാണ് അദ്ദേഹത്തിന്റെ വിശേഷണം. അദ്ദേഹം ഒരു എംഎല്‍എയോ പഞ്ചായത്തംഗമോ പോലുമായിരുന്നില്ല. മുസ്ലിം ലീഗ് പ്രസിഡന്റിന്റെ പേരില്‍ സര്‍ക്കാര്‍ കോളജ് സ്ഥാപിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ബുദ്ധിമുട്ടില്ല. പക്ഷേ ദേശീയവാദിയായ ഗോള്‍വാള്‍ക്കറുടെ പേര് ഒരു സ്ഥാപനത്തിനിടുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പരിഹസിച്ചു.
Post Your Comments