കോവിഡ് വൈറസ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വാക്സിനായ കൊവാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് രോഗം സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇപ്പോൾ അംബാല കന്റോണ്‍മെന്റിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും, താനുമായി സമ്പര്‍ക്കമുള്ളവര്‍ കോവിഡ് പരിശോധനക്ക് വിധേയമാകണമെന്നും മന്ത്രി ട്വിറ്ററില്‍ അറിയിച്ചു. നവംബർ 20നാണ് അനിൽ വിജ് കോവിഡ് വാക്സിൻ സ്വീകരിച്ചത്.
Post Your Comments