Latest NewsKeralaNews

ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ദേവസ്വം ബോർഡ്

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ 2000 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു എന്ന് ദേവസ്വം ബോർഡ്. നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനമില്ലെന്നും ദേവസ്വം അധികൃതർ അറിയിച്ചു. ഇതിൽ വിവാഹത്തിനും, തുലാഭാരത്തിനും, ശ്രീകോവിൽ നെയ്‌വിളക്ക് പ്രകാരമുള‌ള പ്രത്യേക ദർശനത്തും പ്രദേശത്തുള‌ളവർക്കും നാലമ്പല ദർശനം ഒഴികെയുള‌ള എല്ലാ സൗകര്യവും ഇനിയും തുടരുമെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കി.

നവംബർ 30നാണ് നാലമ്പലത്തിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. പ്രതിദിനം 4000 പേരെ പ്രവേശിപ്പിക്കാനും 100 കല്യാണങ്ങൾക്കുമാണ് അന്ന് അനുമതി നൽകിയത്. എന്നാൽ കോവിഡ് വ്യാപനം മൂലമാണ് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചതെന്നും ക്ഷേത്ര ഭരണസമിതി അറിയിച്ചു.

അതേസമയം പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന സമയത്ത് ഗുരുവായൂർ ഏകാദശി ദിവസം ദേവസ്വം മന്ത്രി കടകം പള‌ളി സുരേന്ദ്രന്റെ പത്‌നി സുലേഖയും മരുമകളും ദേവസ്വം ഭാരവാഹികളും ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള‌ളിൽ പ്രവേശിച്ചത് വലിയ വിവാദമായിരുന്നു.സംഭവത്തെ തുടർന്ന് ബിജെപി നേതാവ് എ നാഗേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പൊലീസിനോട് കോടതി വിശദീകരണം ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button