KeralaLatest NewsNewsIndia

കേസിന്റെ നാൾവഴികൾ, 5 മാസം കൊണ്ട് കുറഞ്ഞത് 27 കിലോ; മനസ് തുറന്ന് സംസാരിക്കാൻ മടിച്ച് സ്വപ്ന സുരേഷ്

മാനസികസമ്മർദത്തെ തുടർന്നു രണ്ടു തവണ നേരിയ ഹൃദയാഘാതമുണ്ടായി?

നയതന്ത്ര ബാഗ് വഴി സ്വർണക്കടത്ത് നടത്തിയ സംഭവം പുറത്തുവന്നിട്ട് ഇന്നേക്ക് 5 മാസം. ഈ അഞ്ച് മാസത്തെ കാലയളവിനുള്ളിൽ കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന് കുറഞ്ഞത് 27 കിലോയെന്ന് റിപ്പോർട്ട്. അപ്രതീക്ഷിതമായ ജയിൽജീവിതവും നിരന്തരമായ ചോദ്യം ചെയ്യലും സ്വപ്നയെ ശാരീരികമായും മാനസികമായും തളർത്തിയിരിക്കുകയാണെന്നും ഇതാണ് ഭാരം കുറയാനുള്ള കാരണമെന്ന് ഡോക്ടർമാർ പറയുന്നു.

ഇനി അടുത്ത കാലത്തൊന്നും പുറത്ത് ഇറങ്ങാൻ കഴിയില്ലെന്ന തിരിച്ചറിവും സ്വപ്നയെ കാര്യമായി തളർത്തി. വിഷാദാവസ്ഥയിലേക്ക് നീങ്ങാതിരിക്കാൻ ജയിൽ അധികൃതർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. തന്റെ ശബ്ദരേഖ താനറിയാതെ പകർത്തി പ്രചരിപ്പിച്ചത് കൂടെയായതോടെ മനസ് തുറന്ന് ആരോടും സംസാരിക്കാൻ പോലും സ്വപ്നയിപ്പോൾ ശ്രമിക്കാറില്ല.

കടുത്ത നിരാശയും മാനസികസമ്മർദ്ദവും ഉണ്ടായതിനെ തുടർന്ന് സ്വപ്നയ്ക്ക് രണ്ട് തവണ നേരിയ ഹൃദയാഘാതമുണ്ടായെന്നാണ് സൂചന. ജൂലൈ 11നാണ് നാലാം പ്രതി സന്ദീപ് നായർക്കൊപ്പം സ്വപ്നയെ കസ്റ്റംസ് ബംഗളൂരുവിൽ വെച്ച് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button